കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന എട്ടാമത് സൈമ ഫിലിം അവാര്‍ഡില്‍ കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തെ കുറിച്ച് ഓര്‍മ്മിപ്പിച്ച് മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ. ‘ഇത്തരം ഫംഗ്‌ഷന്‍ മാറ്റി വയ്‌ക്കാന്‍ പറ്റാത്തതു കൊണ്ടാണ് ഞാന്‍ ഇങ്ങോട്ട് വന്നതെന്നും എല്ലാവരും കേരളത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും വേദിയിൽ അദ്ദേഹം പറഞ്ഞു. സൈമയിൽ മലയാള സിനിമാ ലോകം നിറഞ്ഞു നിൽക്കുകയായിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ പല ബോളിവുഡ് ചിത്രങ്ങളെക്കാള്‍ കൂടുതല്‍ കളക്ഷന്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് സ്വന്തമാക്കിയിരുന്നു. മിഡിൽ ഈസ്റ്റ് സ്റ്റാർ അവാർഡാണ് മോഹൻലാലിന് ലഭിച്ചത്. ‘മോസ്റ്റ് പോപ്പുലര്‍ ആക്ടര്‍ ഇന്‍ മിഡില്‍ ഈസ്റ്റ്’ അവാര്‍ഡ് നല്‍കിയാണ് സൈമ ആദരിച്ചത്.
തെലുങ്ക്, കന്നഡ ഇന്‍ഡസ്ട്രികള്‍ക്ക് വേണ്ടി ആദ്യ ദിവസമായിരുന്നു അവാര്‍ഡ് ചടങ്ങുകള്‍. ഇന്നലെയായിരുന്നു മലയാളത്തിനും തമിഴിനും വേണ്ടിയുള്ള അവാര്‍ഡ്. മോഹന്‍ലാലിനെ കൂടാതെ പൃഥ്വിരാജ്, കീര്‍ത്തി സുരേഷ്, ഐശ്വര്യ ലക്ഷ്മി, സുപ്രിയ മേനോന്‍, സത്യന്‍ അന്തിക്കാട്, പേര്‍ളി മാണി, സാനിയ ഇയ്യപ്പന്‍, വിജയ് യേശുദാസ്, സിതാര കൃഷ്ണകുമാര്‍, റോഷന്‍ മാത്യു, അനുശ്രീ, അജു വര്‍ഗീസ്, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളെല്ലാം പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. നവാഗത നടനുള്ള പുരസ്‌കാരം പ്രണവ് മോഹന്‍ലാലിനായിരുന്നു. പ്രണവിന്റെ അഭാവത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് മകന്റെ അവാര്‍ഡും വാങ്ങിയത്.
ടൊവിനോയാണ് മികച്ച നടന്‍. മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്‌കാരമായിരുന്നു പൃഥ്വിരാജിനെത്തേടിയെത്തിയത്. ഐശ്വര്യ ലക്ഷ്‌മി മികച്ച നടിയായി. സത്യന്‍ അന്തിക്കാടിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.
mohanlal-siima- kerala flood