ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് സിനിമയിൽ ചരിത്രം സൃഷ്ടിക്കും; മോഹൻലാൽ

മോഹൻലാലിന്റെ ബറോസിന്റെ വിശേഷങ്ങളാണ് എങ്ങും. ഇതിന്റെ പ്രമോഷന്റെ ഭാ​ഗമായി നടൻ നൽകിയ അഭിമുഖങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ വേളയിൽ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പ്രിഥ്വിക്കൊപ്പം മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചെന്നും ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് സിനിമയിൽ ചരിത്രം സൃഷ്ടിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

സിനിമയെക്കുറിച്ചെല്ലാം പൃഥ്വിരാജിനറിയാം. ഒരു നടനെ എങ്ങനെ ഉപയോഗിക്കണം, കൃത്യമായിട്ടുള്ള ആളുകളെ തിരഞ്ഞെടുക്കുന്നത്, ലെൻസിങ് എന്നിവയെക്കുറിച്ചെല്ലാം അയാൾക്കറിയാം. ഞാൻ അദ്ദേഹത്തിനൊപ്പം മൂന്നു സിനിമകൾ ചെയ്തു. ആദ്യത്തേത് ലൂസിഫർ, പിന്നീട് ബ്രോ ഡാഡി, ഇപ്പോൾ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ ചെയ്തു.

ഒരുപാട് സിനിമകൾ ചെയ്യമെന്ന ആഗ്രഹം ഒന്നും പൃഥ്വിയ്ക്കില്ല. ലൂസിഫറിന് ശേഷം അദ്ദേഹത്തിന് ഒരുപാട് ഓഫറുകൾ ഇതര ഭാഷകളിൽ നിന്നെല്ലാം വന്നിരുന്നു. അദ്ദേഹം സ്വീകരിച്ചില്ല. ഒരു നടനെ ഉപയോഗിക്കാൻ പൃഥ്വിരാജിന് നന്നായി അറിയാം. എല്ലാ ഡയറക്ടർമാർക്കും ഈ കഴിവുണ്ടെങ്കിലും പൃഥ്വിയ്ക്ക് കുറച്ചധികം ഉണ്ട്.

ഇപ്പോൾ ഒരു ഷോട്ട് എടുക്കുമ്പോൾ അത് എന്തിനാണ് എന്ന് ചോദിച്ചാൽ കൃത്യമായുള്ള കാരണം പൃഥ്വി പറഞ്ഞു തരും. എല്ലാവർക്കും അത് സാധിക്കണം എന്നില്ല. അദ്ദേഹം നല്ലൊരു നടനും ഡയറക്ടറുമാണ്. ഒരു സംവിധായകൻ എന്ന നിലയിൽ പൃഥ്വിരാജ് സിനിമയിൽ ചരിത്രം സൃഷ്‌ടിക്കും എന്നാണ് പ്രതീഷിക്കുന്നത് എന്നും മോഹൻലാൽ പറഞ്ഞു.

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തുന്ന എമ്പുരനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. 2025 മാർച്ച് 27 ന് ആണ് എമ്പുരാൻ റിലീസാകുന്നത്. യുകെ, യുഎസ്‌എ, യുഎഇ എന്നീ 4 രാജ്യങ്ങളിലൂടെയും 8 സംസ്ഥാനങ്ങളിലൂടെയും 14 മാസത്തെ യാത്രയായിരുന്നു എമ്പുരാൻ. പുലർച്ചെ 5:35 ന്, മലമ്പുഴ റിസർവോയറിൻറെ തീരത്ത് എമ്പുരാൻറെ അവസാനത്തെ ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ തിയേറ്ററുകളിൽ കാണാം’, എന്ന് സോഷ്യൽ മീഡിയയിൽ പൃഥ്വിരാജ് കുറിച്ചിരുന്നു.

Vijayasree Vijayasree :