അമേരിക്ക നിങ്ങൾ റെഡിയാകൂ. ഞങ്ങളിതാ വരുന്നു..; പത്തൊൻപത് വർഷത്തിന് ശേഷം മോഹൻലാൽ അമേരിക്കയിലേയ്ക്ക്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. മകൾ വിസ്മയയുടെയും പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ പത്തൊൻപത് വർഷത്തിന് ശേഷം ഒരു ഷോയുടെ ഭാഗമായി മോഹൻലാൽ അമേരിക്കയിലേയ്ക്ക് പോകുന്നുവെന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കിലുക്കം Kilukkam25 എന്ന് പേരിട്ടിരിക്കുന്ന ഷോയിൽ പങ്കെടുക്കാൻ ആണ് അദ്ദേഹവും കൂട്ടരും അമേരിക്കയിൽ എത്തുന്നത്. മോഹൻലാൽ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്.

അമേരിക്ക നിങ്ങൾ റെഡിയാകൂ. ഞങ്ങളിതാ വരുന്നു..ജീവിതത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു സംഗീത യാത്രയ്ക്കായി ഞാൻ യുഎസ്എയിലേക്ക് വരുന്നു, ഇത്തവണ ഞാൻ സ്റ്റീഫൻ ദേവസ്സിയോടൊപ്പമാണ്, യാത്ര ഇവിടെ നിന്ന് ആരംഭിക്കുന്നു ഓഗസ്റ്റ് 29 ന് ഹ്യൂസ്റ്റണിലേയ്ക്കും ഓഗസ്റ്റ് 30, 31, സെപ്റ്റംബർ 1 തീയതികളിൽ അമേരിക്കയിലുടനീളമുള്ള മറ്റ് നഗരങ്ങളിലേക്കും ഞാൻ വരുന്നു എന്നും മോഹൻലാൽ പുത്തൻ വീഡിയോയിലൂടെ പറയുന്നു.

ഒപ്പം കുഞ്ഞു ആരാധിക അമേലിയ മരിയ രാജിന്റെ ആഗ്രഹം നിറവേറ്റും എന്ന ഉറപ്പും അദ്ദേഹം നൽകി. ഉറപ്പായും ഞാൻ വരുമെന്നും കപ്പ് കേക്ക് കഴിക്കും തുടരും സിനിമയിലെ കണ്മണിപ്പൂവേ പാട്ടും പാടും എന്നൊക്കെയാണ് ലാലേട്ടൻ അറിയിച്ചത്. എന്നാൽ ഇതിന്റെ ഇടയിലാണ് ബിഗ് ബോസ് ആരാധകർക്ക് ഒരു കൺഫ്യൂഷൻ ഉണ്ടായത്. ബിഗ് ബോസ് ഏഴാം സീസൺ അധികം വൈകാതെ തുടങ്ങും എന്ന സൂചന നില നിൽക്കെ ലാലേട്ടൻ ഇതെങ്ങോട്ട് ആണ്. ബിഗ് ബോസ്അമരക്കാരൻ ആകാൻ അദ്ദേഹം ഉണ്ടാകില്ലേ എന്നിങ്ങനെ നീളുകയാണ് സംശയങ്ങൾ. കോവിഡ് കാലത്ത് ലാലേട്ടൻ മത്സരാർത്ഥികളെ വീഡിയോ കോൾ വഴിയാണ് അറ്റൻഡ് ചെയ്തത് അതേപോലെ ഇതും അങ്ങനെ ആകുമോ എന്ന സംശയവും ചിലർ പങ്കുവച്ചു.

19 വർഷത്തിന് ശേഷം ആണ് ലാലേട്ടൻ അമേരിക്കൻ മലയാളികളെ കാണാൻ ഒരു സ്റ്റേജ് ഷോയും ആയി എത്തുന്നത്. അതെസമയം ബിഗ് ബോസ് സീസൺ ഏഴിൽ നിന്നും ലാലേട്ടൻ പിന്മാറി എന്നുള്ള വാർത്തകൾ ഇടക്ക് വന്നിരുന്നു. ഈ റിപ്പോർട്ടുകൾ ശരി എങ്കിൽ ആരാകും ബിഗ് ബോസ് അവതാരകൻ ആയി എത്തുന്നത് എന്നിങ്ങനെ നീളുന്നു ആരാധകരുടെ സംശയങ്ങൾ. ഇത്തവണ സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ നിരവധി പേര് ഷോയിൽ ഉണ്ടാകും എന്നുള്ള സൂചനയും ഇടക്ക് വന്നിരുന്നു. പക്ഷേ ആര് വന്നാലും പോയാലും അവതാരകൻ ആയി ലാലേട്ടൻ മതി എന്ന നിര്ബന്ധത്തിലാണ് ഫാൻസ്‌.

എന്നാൽ മോഹൻലാൽ അവതാരകനായി എത്തരുതെന്നും ചിലർ പറയുന്നു. ബിഗ് ബോസ് അവതാരകൻ എന്ന നിലയിൽ നിരവധി വിമർശനങ്ങൾ പല സീസണുകളിലായി മോഹൻലാൽ നേരിട്ടിട്ടുണ്ട്. സ്വന്തം വില മോഹൻലാൽ കളയുകയാണെന്നും ഹിന്ദി ബിഗ് ബോസിലെ അവതാരകനായ സൽമാൻ ഖാനെ പോലെ ശക്തമായ അവതാരകൻ വരണമെന്നാണ് പലരും പറയുന്നത്. മോഹൻലാൽ അത്രയൊന്നും പരുഷമായി സംസാരിക്കുന്നില്ലെന്നും ബിഗ് ബോസ് അണിയറപ്രവർത്തകരുടെ പാവ പോലെ പ്രവർത്തിക്കുന്നുവെന്നുമാണ് പലരും പറയുന്നത്. ഈ ഷോ മോഹൻലാൽ എന്ന നടന്റെ ഇമേജിനെ തന്നെ ബാധിക്കുമെന്നും പലരും പറയുന്നു.

മാത്രമല്ല ഷോയുടെ അവതാരകനായതിന്റെ പേരിൽ ചില മത്സരാർത്ഥികളുടെ ഫാൻസ് മോഹൻലാലിനെ തെറി വിളിക്കുകയും സൈബർ ആക്രമണം നടത്തുകയും ചെയ്യുന്ന സാഹചര്യവും നേരത്തെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മോഹൻലാലിനോട് ജനങ്ങൾക്ക് ഇപ്പോഴുളള ഇഷ്ടം ബിഗ് ബോസ് അവതാരക സ്ഥാനം വീണ്ടും ഏറ്റെടുത്ത് ഇല്ലാതാക്കരുത് എന്നാണ് ചില ആരാധകർ പറയുന്നത്. പിറന്നാൾ ദിനത്തിലാണ് മോഹൻലാൽ പുതിയ ബിഗ്ബോസ് തുടങ്ങുന്നതായി അറിയിച്ച് വീഡിയോ പങ്കുവെച്ചിരുന്നത്. എന്നാൽ നല്ലൊരു ദിവസമായിട്ട് ഒന്നും പറയുന്നില്ലെന്നാണ് പലരും ഇതിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഈ നല്ലൊരു ദിവസത്തിൽ എന്നെ പോലുള്ള ഒരു ശരാശരി മോഹൻലാൽ ആരാധകൻ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യം ആണ് ഇത്. കുറച്ചു നാളുകൾ ആയി സോഷ്യൽ മീഡിയയിലും അല്ലാതെയും നിങ്ങൾക്ക് ഏറ്റവും കൂടുതൽ വെറുപ്പ്, എതിർപ്പ്, കളിയാക്കലുകൾ നേടിത്തന്ന പ്രോഗ്രാം ഇനിയും നിങ്ങൾ അതിന്റ ഭാഗം ആകില്ല എന്ന് കരുതുന്നു.

നിങ്ങൾക്ക് തന്നെ ആണ് നിങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഉള്ള അധികാരം ബട്ട് ഈ പ്രോഗ്രാം നിങ്ങളുടെ ബ്രാൻഡ് വാല്യൂ ഉപയോഗിച്ച് ചാനൽ നേട്ടം ഉണ്ടാക്കുന്നു. അതിൽ നിന്നുള്ള മോശം അഭിപ്രായം എല്ലാം നിങ്ങളിൽ എത്തിച്ചേരുന്നു. അത്രയേ ഇതിൽ നിന്ന് സംഭവിക്കുന്നുള്ളൂ. ഇത്രയും നാളായിട്ട് ഏഷ്യാനെറ്റ്‌ പല കാലങ്ങളായി കാണിച്ചു കൂട്ടിയ ഓണത്തിനുള്ള കോമാളി സ്കിറ്റുകളിലും ആളുകൾ ഏറ്റവും വെറുക്കുന്ന ഈ ബിഗ് ബോസ് പ്രോഗ്രാമിലും നിങ്ങളെ കാണാൻ ഒട്ടും ആഗ്രഹിക്കുന്നില്ല എന്നാണ് ഒരു ആരാധകൻ കുറിച്ചിരുന്നത്.

ഇത്തവണ വളരെ അധികം വൈവിധ്യം നിറച്ചാണ് ലോഗോ അണിയറപ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്. സ്വർണ്ണ നിറമാണ് ലോഗോയിലാകെ നിറഞ്ഞ് നിൽക്കുന്നത്. കണ്ണിന്റെ ആകൃതിയിൽ തന്നെയാണ് ലോഗോ. ലോഗോയുടെ ഇടത് വശത്ത് ഇംഗ്ലീഷ് ലെറ്റർ എല്ലും വലത് വശത്ത് സീസൺ ഏഴിനെ സൂചിപ്പിക്കുന്ന ഏഴ് സംഖ്യ ചരിച്ച് എഴുതിയിരിക്കുന്നതും കാണാം. ഇടത് വശത്തുള്ള എൽ എന്ന അക്ഷരം അവതാരകനായ മോഹൻലാലിനെ സൂചിപ്പിക്കുന്നത്. കണ്ണിന്റെ കോർണിയ പോലുള്ള ഭാഗത്ത് ക്യാമറ ലെൻസും കാണും. സ്വർണ്ണ നിറത്തിന് പുറമെ പിങ്ക്, പർപ്പിൾ, ബ്ലാക്ക് നിറങ്ങളും ലോഗോയിൽ പലയിടത്തായി ഉപയോഗിച്ചിരിക്കുന്നു. ഡയമണ്ടുകൾ പോലെ തോന്നിക്കുന്ന ഏഴ് ചിഹ്നങ്ങളും ലോഗോയിൽ സൂക്ഷിച്ച് നോക്കിയാൽ കാണാം. ഉടൻ തന്നെ സീസൺ ഏഴ് ആരംഭിക്കുമെന്ന സൂചനയും പ്രമോ നൽകുന്നു.

അതേസമയം കരിയറിലെ വലിയ വിജയ ഘട്ടത്തിൽ നിൽക്കുകയാണ് ഇപ്പോൾ മോഹൻലാൽ. ഇടവേളയ്ക്ക് ശേഷം ഒരു ഇൻഡസ്ട്രി ഹിറ്റ് ലഭിച്ചു എന്ന് മാത്രമല്ല, തുടർച്ചയായി എത്തിയ രണ്ട് ചിത്രങ്ങൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 500 കോടിക്ക് അടുത്ത് കളക്റ്റ് ചെയ്യുകയുമുണ്ടായി. എമ്പുരാൻ, തുടരും എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനമാണ് എമ്പുരാനാണ്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി.

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മലയാളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പണം വാരി ചിത്രമായി. 265 കോടി രൂപ ആഗോള കളക്ഷനും 325 കോടി രൂപ ആഗോള ബിസിനസിൽ എമ്പുരാൻ സ്വന്തമാക്കി. സമീപകാല ട്രെൻഡുകളെ മറികടന്ന് അദ്ദേഹത്തിന്റെ സിനിമകൾ വമ്പൻ വിജയങ്ങൾ നേടി മുന്നേറുന്ന കാഴചയ്ക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.

മാത്രമല്ല, പതിനെട്ട് വർഷങ്ങൾക്ക് ശേഷം റീറിലീസിനെത്തിയ ചോട്ടാ മുംബൈ എന്ന ചിത്രവും റെക്കോർഡ് കളക്ഷനാണ് നേടുന്നത്. വേറൊരു ചിത്രത്തിനും ഇത്തരത്തിലൊരു രണ്ടാം വരവേൽപ്പ് ലഭിച്ചിട്ടില്ല. ഛോട്ടാ മുംബൈ പ്രദർശനത്തിനെത്തി രണ്ട് ദിവസത്തിനുള്ളിൽ 1.02 കോടി ബോക്സ് ഓഫിസ് കലക്ഷൻ നേടിയിരുന്നു. റീറിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കലക്ഷനാണ്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അവയിൽ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടിയത്.

ആക്‌ഷൻ കോമഡി ഗണത്തിൽ പെടുന്ന ചിത്രം മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. ഇനിയും നിരവധി കഥാപാത്രങ്ങളുമായി മലയാളത്തിൻെറ മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഹൃദയപൂർവ്വം, വൃഷഭ, ദൃശ്യം3,റമ്പാൻ, കണ്ണപ്പ എന്നിവയാണ് ഈ വർഷത്തെ വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.

കൃഷാന്ദിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം തൻറെ നിർമ്മാണത്തിൽ പ്ലാനിംഗിൽ ഉണ്ടെന്ന് മണിയൻപിള്ള രാജു പറഞ്ഞിരുന്നു. വിപിൻ ദാസിൻറെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രം, അമൽ നീരദ്, ബ്ലെസി, ജിത്തു മാധവൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ എന്നിവയും മോഹൻലാലിൻറെ അപ്കമിംഗ് ഫിലിമോഗ്രഫിയിൽ പറഞ്ഞുകേൾക്കുന്നുണ്ട്. ദൃശ്യം 3, ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ അസ്രായേൽ എന്നിവ വരുമെന്ന് ഉറപ്പാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ് ആയിരുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.

മെഗാ ഹിറ്റുകളായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു ഹാട്രിക്കിനുള്ള രസക്കൂടുകളുമായി പ്രേഷകർക്ക് എന്നും പ്രതീക്ഷ നൽകുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം എത്തുന്നത്. ധാരാളം പുതുമകളും, , കൗതുകങ്ങളുമായി ട്ടാണ് ഹൃദയപൂർവ്വ ത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്. പൂന നഗരരത്തിൽ ജീവിക്കുന്ന സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമാണ് സത്യൻ അന്തിക്കാട് കാഴ്ച്ചവക്കുന്നത്.

അതേസമയം, കുറച്ച് ദിവസങ്ങൾക്കു മുൻപായിരുന്നു മോഹൻലാലിൻറെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ തന്റെ ആരാധകർക്കായി സന്തോഷ വാർത്ത കൂടെ പങ്കുവെച്ചിരുന്നു. 47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷമാണ് മോഹൻലാൽ പങ്കുവെച്ചത്. മുഖരാഗം എന്ന പേരിൽ ഭാനുപ്രകാശ് ആണ് ലാലിന്റെ ജീവചരിത്രം എഴുതുന്നത്. തന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാവുന്ന 2025 ഡിസംബർ 25 ന് പുറത്തുവരും, നന്ദി എന്നും മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

Vijayasree Vijayasree :