മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍.
വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍.
തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു.
നായകനായും വില്ലനായും ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍ അഭിനയത്തിന് പുറമെ നിര്‍മ്മാതാവ് എന്ന നിലയിലും നേട്ടം കൈവരിച്ചിരുന്നു. അദ്ദേഹത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോള്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായക രംഗത്തേക്കും ചുവടുവയ്ക്കുകയാണ് അദ്ദേഹം.
താരം അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട് മലയാളികള്‍ക്ക് എന്നും ആഘോഷിക്കാന്‍. അതസമയം, വിജയം മാത്രമല്ല മോഹന്‍ലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ പലപ്പോഴും ബോകസ് ഓഫീസില്‍ പരാജയമായിട്ടുണ്ട്. ഇത്തരത്തില്‍ തകര്‍ത്ത് അഭിനയിച്ചിട്ടും തീയേറ്ററില്‍ പരാജയമായ ചിത്രത്തെ കുറിച്ച് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എ കബീര്‍.
മോഹന്‍ലാല്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ അണിനിരന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയെ കുറിച്ചാണ് എ കബീര്‍ സംസാരിക്കുന്നത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് അമ്മു മീവിസിന്റെ ബാനറില്‍ ഔസേപ്പച്ചനായിരുന്നു. എന്നാല്‍, ചിത്രം തിയേറ്ററുകളില്‍ കാര്യമായ വിജയം നേടിയില്ല.
ആ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് അംഗീകരിക്കാനായില്ലെന്നും അതാണ് പരാജയപ്പെടാന്‍ കാരണമെന്നുമാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എ കബീര്‍ പറയുന്നത്. സംവിധായകനും നിര്‍മാതാവും എല്ലാ ചിത്രങ്ങളും എടുക്കുന്നത് 100 ശതമാനവും ഓടുമെന്ന് പറഞ്ഞുകൊണ്ട് തന്നെയാണ്. ഒരു ആ പടം ഫ്‌ളോപ്പാവുമെന്ന് പറഞ്ഞ് എടുക്കുന്നില്ല. തന്റെ കുഞ്ഞ് നല്ല കുഞ്ഞാണെന്ന് പറഞ്ഞാണ് തിയേറ്ററില്‍ കൊടുക്കുന്നത്. പക്ഷെ, തിയേറ്ററില്‍ വരുമ്പോള്‍ ഇതെന്ത് സിനിമയാണ് എന്ന് പറഞ്ഞ് ആളുകള്‍ ഇറങ്ങിപ്പോയാല്‍ എല്ലാം അവസാനിക്കുമെന്നും കബീര്‍ വിവരിക്കുന്നു.
കുഞ്ഞിനെ കുളിപ്പിച്ച് പൗഡര്‍ ഒക്കെ ഇട്ട് റെഡിയാക്കി കൊണ്ട് വെക്കുമ്പോള്‍ ആ കൊച്ച് ചീത്ത കൊച്ചാണ് എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും. ലൈഫ് ഈസ് ബ്യൂട്ടിഫുള്ളിന് ചെറിയ ഒരു തകരാറ് സംഭവിച്ചു. ഭാര്യയുടെ അനിയത്തിയോട് നായകനുള്ള ബന്ധം പ്രേക്ഷകര്‍ അംഗീകരിച്ചില്ലെന്നാണ് കബീര്‍ പറയുന്നത്.
വളരെ മനോഹരമായ പടമായിരുന്നു. വീണ്ടും കണ്ട് നോക്കിയാല്‍ ആ പടത്തിനെ പറ്റി ആര്‍ക്കും കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ ആ ബന്ധം കുടുംബ പ്രേക്ഷകര്‍ അംഗീകരിച്ചില്ല. മോഹന്‍ലാലിനെ ആ രീതിയില്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഈ ഒരു കഥയില്‍ കഥാപാത്രങ്ങളെ എങ്ങനെ കൊണ്ടു വരണമെന്ന് തീരുമാനിക്കുന്നത് സംവിധായകനാണെന്നും സിനിമ സംവിധായകന്റേതാണെന്നും കബീര്‍ വിവരിക്കുന്നു. യഥാര്‍ഥത്തില്‍ അക്കാര്യത്തില്‍ നിര്‍മാതാവിന് പോലും അതില്‍ വലിയ റോളൊന്നുമില്ല. അപ്പച്ചനെ പോലെ ഒരു നിര്‍മാതാവോ മറ്റാരെങ്കിലുമോ ഫാസിലിനോട് പോയി അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് പറയില്ലെന്നും കബീര്‍ വിവരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം മോഹന്‍ലാലിനെക്കുറിച്ചുള്ള ശ്രീനിവാസന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അവാര്‍ഡ് വേദിയിലെത്തിയ തന്നെ അദ്ദേഹം ചുംബിച്ചപ്പോള്‍ കംപ്ലീറ്റ് ആക്ടറാണെന്ന് മനസിലായി എന്നായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം. കേണല്‍ പദവിയെക്കുറിച്ചും പ്രേംനസീറിനൊപ്പമുള്ള സിനിമയെക്കുറിച്ചും ശ്രീനിവാസന്‍ സംസാരിച്ചിരുന്നു.
സൂപ്പര്‍സ്റ്റാര്‍ സുരാജ് കുമാര്‍ എന്ന സിനിമയെടുക്കാന്‍ പ്രചോദനമായ ഒരു കാര്യമുണ്ടെന്ന് പറഞ്ഞ് മോഹന്‍ലാലിന് കേണല്‍ പദവി കിട്ടിയത് ചോദിച്ചു വാങ്ങിയത് ആണെന്ന നിലയ്ക്കും ശ്രീനിവാസന്‍ സംസാരിച്ചു. രാജീവ് നാഥ് എന്നൊരു സംവിധായകനുണ്ട്. പുള്ളി കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പഠിച്ചതാണ്.
കപില്‍ ദേവിന് കേണല്‍ പദവി കിട്ടിയപ്പോള്‍ മോഹന്‍ലാല്‍ ലണ്ടനിലാണ്. അവിടെ നിന്ന് മോഹന്‍ലാല്‍ രാജീവ് നാഥിനെ വിളിച്ചു. താന്‍ ഒരുപാട് സിനിമകളില്‍ സൈനികനായി അഭിനയിച്ചിട്ടുണ്ടെന്നും തനിക്ക് കേണല്‍ പദവി ലഭിക്കാന്‍ സാധ്യതയുണ്ടോ എന്നും ചോദിച്ചു. ഇവര്‍ ശ്രമിച്ചിട്ടാണ് ഈ അവാര്‍ഡുകളൊക്കെ വാങ്ങുന്നത് എന്നതാണ് സിനിമയെടുക്കാനുള്ള എന്റെ പ്രചോദനം.
ഇത് രാജീവ് നാഥ് തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. ഇതിലൂടെ എനിക്ക് മനസിലായി ഈ പുരസ്‌കാരങ്ങളെല്ലാം വെറുതെ ഇരുന്ന് കിട്ടുന്നതല്ല, പരിശ്രമിച്ച് വാങ്ങിയെടുക്കുന്നതാണെന്ന്. അതിനെ പരിഹസിക്കാന്‍ നമുക്ക് തോന്നുന്നത് തെറ്റല്ലല്ലോ എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. അതേസമയം, ഇതേ അഭിമുഖത്തില്‍ മോഹന്‍ലാലുമായി അത്ര നല്ല ബന്ധമല്ലെന്നും മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് എഴുതുമെന്നുമാണ് ശ്രീനിവാസന്‍ പറയുന്നത്.