എന്റെ സിനിമയിലെ നായകന്റെ പേര് മോഹൻലാൽ എന്നാണ് ; എനിക്കെന്തിന് മാർക്കറ്റ് ചെയ്യാൻ വേറെ പേര് ? – പ്രിത്വിരാജിന്റെ ചോദ്യം അന്വർഥമാക്കി തിയേറ്ററിൽ ആവേശ പൂരം !

കാത്തിരിപ്പിനൊടുവിൽ ലൂസിഫർ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രത്തിന് വാനോളം പ്രതീക്ഷയാണ് ആരാധകർ സമർപ്പിച്ചിരിക്കുന്നത്. നടനും ഗായകനും പുറമെ സംവിധായകൻ എന്ന നിലയിൽ പ്രിത്വിരാജിന്റെ പ്രകടനം വിലയിരുത്താൻ കാത്തിരിക്കുകയാണ് ആരാധകർ.

രാവിലത്തെ ഷോയ്ക്ക്ആരാധകര്‍ക്കൊപ്പം സിനിമ കാണാനായി അണിയറപ്രവര്‍ത്തകരും എത്തിയിരിക്കുകയാണ്. എറണാകുളം കവിത തിയേറ്ററില്‍ വെച്ചാണ് മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, ആന്റണി പെരുമ്ബാവൂര്‍ , സുചിത്ര മോഹന്‍ലാല്‍ തുടങ്ങിയവര്‍ സിനിമ കാണുന്നത്. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നാളത്തെ പ്രഭാതം നിങ്ങള്‍ക്കുള്ളതാണെന്നായിരുന്നു നേരത്തെ ആരാധകര്‍ കുറിച്ചത്.

അഡ്വാന്‍സ് ബുക്കിങ്ങുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. ചെണ്ടമേളവും ആര്‍പ്പുവിളികളുമൊക്കെയായി ഗംഭീര വരവേല്‍പ്പാണ് ലൂസിഫറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത കാലത്തൊന്നും ഇത്രയധികം ഓളം തിയേറ്ററുകളില്‍ ഉണ്ടായിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. പൃഥ്വിരാജ്, ടൊവിനോ തോമസ്, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ഇവരുടെ ആരാധകരാണ് ലൂസിഫറിന്റെ വരവിന് ഗംഭീര വരവേല്‍പ്പ് നല്‍കിയത്.

mohanlal – prithviraj – lucifer movie

Sruthi S :