“എനിക്ക് വേണ്ടി ഞാൻ ഇനി കുറച്ചു ജീവിക്കട്ടെ ; ഇനി സിനിമകളുടെ എണ്ണം കുറച്ചു” – മോഹൻലാൽ പറയുന്നു

‘നല്ല യാത്രകള്‍, കുടുംബനിമിഷങ്ങള്‍, നല്ല പുസ്തകങ്ങളുടെ വായന, വെറുതേയിരിക്കല്‍ ഇതെല്ലാം. അവ തിരിച്ചുപിടിക്കണം. എനിക്കുവേണ്ടി ഇനി ഞാന്‍ കുറച്ച്‌ ജീവിക്കട്ടെ. ആയുസ്സിന്റെ പാതിയിലധികം കഴിഞ്ഞുപോയി. അതിനുവേണ്ടി അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വകാര്യനിമിഷങ്ങള്‍ ഞാനിപ്പോള്‍ നന്നായി ആസ്വദിക്കുന്നു’. മോഹന്‍ലാല്‍ പറയുന്നു.

അഭിനയിക്കുന്ന സിനിമകളുടെ എണ്ണം കുറച്ച്‌ ഇനി കുറച്ച്‌ നാള്‍ സ്വകാര്യതയിലേയ്ക്ക് ഒതുങ്ങണമെന്ന് നടന്‍ മോഹന്‍ലാല്‍.ഇതെല്ലാം തനിക്കു നഷ്ട്ടമായ കുറച്ചു കാര്യങ്ങൾ തിരിച്ചു പിടിക്കാൻ ആണെന്നും മോഹൻലാൽ പറയുന്നു .

സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ എവിടെയോ നിശ്ചയിക്കപ്പെട്ട പോലെ സംഭാവിച്ചതാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ബറോസ് കുട്ടികളെ രസിപ്പിക്കുന്ന സിനിമയാകുമെന്നും ഒന്നേമുക്കാല്‍ മണിക്കൂര്‍ മാത്രമേ സിനിമയുടെ ദൈര്‍ഘ്യം ഉണ്ടാകൂ എന്നും മോഹന്‍ലാല്‍ പറഞ്ഞു.

മോഹൻലാലിൻറെ ആദ്യ സംവിധാന സംരംഭമായ ബറോസ് ആണ് ഇപ്പോൾ പ്രേക്ഷകർ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രം .ഒക്ടോബറിൽ ബറോസിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ .മോഹന്‍ലാല്‍ തന്നെയാണ് ബറോസിന്റെ വേഷത്തിലുമെത്തുന്നത്. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. പോർച്ചുഗൽ പോലുള്ള വിദേശ രാജ്യങ്ങളിലും മറ്റുമാണ് ബറോസിന്റെ ഷൂട്ടിംഗ് ലൊക്കേഷനായി തീരുമാനിച്ചിരിക്കുന്നത് .

mohanlal planning to reduce the number of movies he is acting

Abhishek G S :