നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ബാലതാരമായി സിനിമയില്‍ എത്തിയ മീന നായികയായി പ്രേക്ഷക മനസുകള്‍ കീഴടക്കുകയായിരുന്നു. രജനികാന്തിന്റെയും ശിവകുമറിന്റെയും മകളായി സിനിമ തുടങ്ങിയ മീന പിന്നീട് രജനിയുടെ തന്നെ നായികയായി എത്തി.
തെന്നിന്ത്യന്‍ സിനിമകളിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെയും നായികയായി തിളങ്ങി നില്‍ക്കുന്ന മീന സിനിമാ ലോകത്ത് തന്റേതായ ഒരിടം സ്വന്തമാക്കിയിട്ടുണ്ട്. വിവാഹത്തിന് ശേഷവും സിനിമയില്‍ സജീവമായി നില്‍ക്കുന്ന മീനയെ തേടിയെത്തിയത് നായിക വേഷങ്ങള്‍ തന്നെയായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശ്രീനിവാസന്‍, ജയറാം തുടങ്ങിയ നായകന്മാരുടെ എല്ലാം നായികയായെത്തിയത് മീന ആയിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മീന മലയാളത്തില്‍ അവസാനമായി എത്തിയത്.
പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമുള്ള താരജോഡികള്‍ ആണ് മീനയും മോഹന്‍ലാല്‍. ‘ വര്‍ണ്ണപകിട്ട് ‘, ‘മിസ്റ്റര്‍ ബ്രഹ്മചാരി’, ‘ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘, ‘ ഉദയനാണ് താരം’, ‘ ചന്ദ്രോത്സവം ‘, ‘ ദൃശ്യം’, ‘ നാട്ടുരാജാവ് ‘, ‘ ദൃശ്യം 2’, ‘ ഒളിമ്പ്യന്‍ അന്തോണി ആദം’ തുടങ്ങി നിരവധി സിനിമകളിലാണ് ഇരുവരും ഒന്നിച്ചത്.
സമൂഹമാധ്യമങ്ങളിലും വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. അഭിനയജീവിതത്തില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക മീന. 2009 ലായിരുന്നു മീനയുടെ വിവാഹം. വിദ്യാസാഗറാണ് മീനയുടെ ഭര്‍ത്താവ്. മീനയുടെ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ തന്നെ നടുക്കിയിരുന്നു.
മീനയുടെ മകള്‍ നൈനിക അമ്മയുടെ പാത പിന്തുടര്‍ന്ന് ബാലതാരമായി സിനിമയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. വിജയ് നായകനായ ‘തെരി’ എന്ന ചിത്രത്തിലൂടെയാണ് നൈനിക അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. വിജയുടെ മകളെ അവതരിപ്പിച്ച് നൈനിക ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലുമായി 25 വര്‍ഷത്തോളമായി തുടരുന്ന കെമിസ്ട്രി എങ്ങനെ നിലനിര്‍ത്തുന്നു എന്ന് തുറന്നു പറയുകയാണ് മീന. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ‘പണം തരും പടം’ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് ഈ രഹസ്യം മീന വെളിപ്പെടുത്തിയത്.
തന്റെ താല്പര്യങ്ങള്‍ മനസ്സിലാക്കി പെരുമാറുന്ന നടനാണ് മോഹന്‍ലാല്‍ എന്നാണ് മീന പറയുന്നത്. പൊതുവേ എല്ലാവരുമായി പ്രവര്‍ത്തിക്കാന്‍ കംഫര്‍ട്ടബിള്‍ ആകുന്ന മീന കുറച്ചു പേരോട് വര്‍ക്ക് ചെയ്യുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ടാണ് എന്ന് പറയുന്നു. മോഹന്‍ലാലുമായി വളരെ നല്ലൊരു ബന്ധം സൂക്ഷിക്കുന്നുണ്ടെന്ന് മീന പലപ്പോഴും പറഞ്ഞിട്ടുണ്ട്. ലാലിനൊപ്പം അഭിനയിച്ചു എന്ന് പറയുന്നതിനെകാള്‍ ജീവിച്ചു എന്നു പറയുന്നത് ആകും നല്ലത്.
കാരണം ക്യാമറയ്ക്ക് മുന്നില്‍ മോഹന്‍ലാല്‍ കഥാപാത്രമായി എത്തിയാല്‍ അഭിനയിക്കുകയാണെന്ന് തോന്നാറില്ല. ജീവിക്കുന്നതു പോലെയാണ് അനുഭവപ്പെടുന്നത്. മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ജീവിക്കാനാണ് ശ്രമിച്ചത് എന്ന് മീന പറയുന്നു. 25ല്‍ അധികം വര്‍ഷങ്ങളായി മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട താരജോഡിയാണ് മോഹന്‍ലാലും മീനയും. മോഹന്‍ലാലിന്റെ ഭാഗ്യ നായികയാണ് മീന എന്നും വിശേഷിപ്പിക്കാറുണ്ട്. ‘വര്‍ണ്ണപകിട്ട്’ എന്ന ചിത്രം വിജയമായതിനു ശേഷം ഭാഗ്യ ജോഡി എന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചിരുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിയെട്ടിനായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യസാഗര്‍ അന്തരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരഭര്‍ത്താവ് ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. ഈ വേദനയില്‍ നിന്നും മീനയും മകളും മുക്തരാവാന്‍ നാളുകള്‍ വേണ്ടി വന്നു. മകളെ നെഞ്ചോടു ചേര്‍ത്തു പിടിച്ച് ഒരു പൊതുപരിപാടിയില്‍ പോലും എത്താതെ ആണ് കഴിഞ്ഞ കാലങ്ങള്‍ മീന തള്ളിനീക്കിയത്. വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഭര്‍ത്താവ് തന്നെ പിരിഞ്ഞത്. ആ ദുഃഖം മറക്കാന്‍ ഒരുപാട് കാലം എടുത്തിരുന്നു. മീനയെ ഈ ദുഃഖത്തില്‍ നിന്നും തിരികെ കൊണ്ടുവന്നത് മീനയുടെ സുഹൃത്തുക്കളായിരുന്നു.
അടുത്തിടെ മീന രണ്ടാം വിവാഹത്തിനൊരുങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വ്യവസായിയായ ഒരു കുടുംബ സുഹൃത്തിനെയാണ് താരം വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹമാണെന്നും യാതൊരു സത്യമില്ലെന്നും അറിയിച്ച് മീനയുടെ അടുത്തസുഹൃത്ത് രംഗത്തെത്തിയിരുന്നു. അതേസമയം, ജാനമ്മ ഡേവിഡ് എന്ന ചിത്രമാണ് മീനയുടേതായി മലയാളത്തില്‍ റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് താരം എത്തുന്നത്. തമിഴില്‍ ഒരുങ്ങുന്ന റൗഡി ബേബി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് താരമിപ്പോള്‍.