മോഹൻലാൽ വില്ലനാവുമ്പോൾ പ്രതിഫലം കേട്ട് ഞെട്ടും !!

മോഹൻലാൽ വില്ലനാവുമ്പോൾ പ്രതിഫലം കേട്ട് ഞെട്ടും ! മോഹൻലാലും സൂര്യയും ഒന്നിക്കുന്ന വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. കിടിലം വില്ലനായാണ് മോഹൻലാൽ സിനിമയിൽ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നു.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് മോഹന്‍ലാല്‍ വില്ലനാകുന്നത്. സൂര്യ നായകനാകുന്ന ചിത്രത്തില്‍ സയേഷയാണ് നായിക. എ എല്‍ വിജയ് സംവിധാനം ചെയ്ത വനമകനില്‍ നായികയായിരുന്നു ഹിന്ദിയിലെ ഇതിഹാസതാരം ദിലീപ് കുമാറിന്‍റെ ചെറുമകളായ സയേഷ.

ചിത്രത്തിന് വേണ്ടി മോഹന്‍ലാലിന് 15 കോടി രൂപ പ്രതിഫലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കാന്‍ എത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ ആണെന്നും സൂചനയുണ്ട്. പീറ്റര്‍ ഹെയ്‌നോടൊപ്പം മോഹന്‍ലാലും സൂര്യയും ഒന്നിക്കുമ്ബോള്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമകളില്‍ ഒന്നായിരിക്കും ഈ ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചിത്രത്തില്‍ തെലുങ്ക് നടന്‍ അല്ലു സിരിഷ് കൂടി ഉണ്ടാകുമെന്ന് വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

അയന്‍, അനേകന്‍, കോ തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ സംവിധാനം ചെയ്തിട്ടുള്ള കെ വി ആനന്ദ് മോഹന്‍ലാല്‍ ചിത്രങ്ങളായ തേന്‍‌മാവിന്‍ കൊമ്പത്ത്, മിന്നാരം തുടങ്ങിയ വമ്പന്‍ ഹിറ്റുകളുടെ ക്യാമറാമാനാണ്. ഹാരിസ് ജയരാജ് ആണ് സംഗീതം.

Noora T Noora T :