നിങ്ങൾ ഈ കാണിച്ചത് എനിക്കൊരുപാട് വിഷമമുണ്ടാക്കി – ‘അമ്മ മീറ്റിങ്ങിൽ മോഹൻലാൽ

നിങ്ങൾ ഈ കാണിച്ചത് എനിക്കൊരുപാട് വിഷമമുണ്ടാക്കി – ‘അമ്മ മീറ്റിങ്ങിൽ മോഹൻലാൽ

ചരിത്രപ്രധാനമായ കുറെ സംഭവങ്ങൾക്കാണ് അമ്മയുടെ ജനറൽ ബോഡി മീറ്റിങ് അരങ്ങൊരുക്കിയത്. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം മുതൽ മാധ്യമങ്ങളെ ഒഴിവാക്കിയത് വരെ ചർച്ചയായി. അമ്മയുടെ പ്രെസിഡെന്റ് സ്ഥാനം മോഹൻലാൽ ഏറ്റെടുത്തു .എന്നാൽ വളരെ വികാരാധീനനായാണ് മോഹൻലാൽ സംസാരിച്ചത് .

ആദ്യത്തെ യോഗത്തില്‍ തന്നെ വിഷമത്തിലാണെന്ന് മോഹന്‍ലാല്‍ പരസ്യമായി അറിയിച്ചു. വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങില്‍ പതിവിനു വിപരീതമായി വളരെക്കുറച്ച് അംഗങ്ങളാണ് പങ്കെടുത്തത്. ഇതാണ് മോഹന്‍ലാലിനെ ഏറെ വിഷമിപ്പിച്ചത്. എറണാകുളത്ത് ഉണ്ടായിട്ടു പോലും പല താരങ്ങളും പങ്കെടുത്തില്ല, മോഹന്‍ലാല്‍ പറഞ്ഞു.

എല്ലാവരെയും യോഗത്തിനായി ക്ഷണിച്ചതായിരുന്നു. എന്നാല്‍ ഏറ്റവും കുറവ് അംഗങ്ങള്‍ പങ്കെടുത്ത ഒരു അമ്മ യോഗമാണ് നടന്നത്. പുതിയതായി പ്രസിഡന്റ് സ്ഥാനമേറ്റ തനിക്ക് ഇതു വളരെ വേദനയുണ്ടാക്കി. അടുത്ത മീറ്റിങില്‍ എല്ലാവരും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സംഘടനയുടെ കീഴില്‍ ചെറുതും വലുതുമായ ഒരുപാട് പ്രശ്‌നങ്ങള്‍ ഉടലെടുക്കും. പ്രതീക്ഷിക്കാത്ത പല വിമര്‍ശനങ്ങളും നേരിടേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ പുറം ലോകം അറിയാതെ പ്രശ്‌നം നല്ലരീതിയില്‍ പരിഹരിക്കുകയാണ് വേണ്ടത്. പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ വികാരപ്രകടനമല്ല വേണ്ടത് മറിച്ച് അതിനെ സമാധാനത്തോടെ പരിഹരിക്കുകയാണ് വേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Mohanlal in AMMA general body meeting

Sruthi S :