അതേ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു, നാല് പതിറ്റാണ്ടായി മലയാളിയുടെ അനുഭവ പ്രപഞ്ചത്തെ പലതരം വൈകാരികതകളിലൂടെ നടത്തിയ മോഹന്‍ലാലില്‍ നിന്നാണ് ഈ പ്രഖ്യാപനം. ചലച്ചിത്രലോകത്തെ അമ്പരപ്പിക്കുന്ന ഈ പ്രഖ്യാപനം ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ത്രീഡി ആയിരിക്കുമെന്നും അറിയിക്കുന്നു.
ബറോസ് എന്നതിനെ സ്വപ്‌നത്തിലെ നിധികുംഭത്തില്‍ നിന്നുമൊരാള്‍ എന്ന അടിക്കുറിപ്പും നല്‍കുന്നുണ്ട് മോഹന്‍ലാല്‍. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ.കുറച്ച് കഥാപാത്രങ്ങള്‍ നടനെ അന്വേഷിച്ച് പോകുന്ന രീതിയിലുള്ള ത്രീ ഡി സ്‌റ്റേജ് ഷോ ആലോചനയാണ് സിനിമാ രൂപത്തില്‍ എത്തിയതെന്ന് മോഹന്‍ലാല്‍.
മനസ് ഇപ്പോള്‍ ബറോസിന്റെ ലഹരിയിലാണ്. ഒരുപാട് ദൂരങ്ങള്‍ താണ്ടാനുണ്ട്. പല കാര്യങ്ങള്‍ ചെയ്യാനുണ്ട്. സംവിധാനം എന്ന കിരീടത്തിന്റെ ഭാരം എനിക്ക് നന്നായറിയാം. എത്രകാലമായി ഞാനത് കണ്ട് കണ്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ എന്റെ ശിരസിലും ആ ഭാരം അമരുന്നു.
മോഹന്‍ലാല്‍ എഴുതുന്നു. എനിക്ക് ഒരു ലോകസിനിമാ ചെയ്യാനാണ് ഇഷ്ടം എന്ന ജിജോയുടെ സ്വപ്‌നത്തിന്റെ തുടക്കമാണ് ഈ സിനിമ. 3 ഡി ബറോസ് നവോദയയുമായി ചേർന്നാണ് മോഹൻലാൽ ഒരുക്കുന്നത്.