മോഹന്‍ലാലിനെതിരെയുള്ള സംഘടിത നീക്കത്തെ പൊളിച്ചടുക്കിയത് മേനകയുടെ ആ തന്ത്രം !!

മോഹന്‍ലാലിനെതിരെയുള്ള സംഘടിത നീക്കത്തെ പൊളിച്ചടുക്കിയത് മേനകയുടെ ആ തന്ത്രം
!!

സംസ്ഥാന അവാർഡ് പുരസ്‌കാര ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. ചിലരുടെ വിമർശനവും ബഹിഷ്കരണ ഭീഷണികളുമൊക്കെ ഉയർന്നു കേൾക്കുന്നുണ്ട്. ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാൻ സർക്കാർ തലത്തിൽ ചില ആലോചനകൾ വന്ന സമയത്തു തന്നെ അതിനെതിരെ പരാതിയും ഭീമ ഹരജിയുമൊക്കെയായി ചിലർ രംഗത്തെത്തുകയായിരുന്നു.

എന്നാൽ ഈ ഭീമഹരജി തന്നെ ഏറ്റവും വലിയ കള്ളത്തരമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് പുറത്തു വന്ന ചില പ്രസ്‌താവനകൾ. ഞങ്ങൾ അങ്ങനെയൊരു ഹരജിയെ പറ്റി കേട്ടിട്ട് പോലുമില്ലെന്നും, ആരാണ് പകരം ഒപ്പിട്ടതെന്ന് അറിയില്ലെന്നുമായിരുന്നു മിക്ക താരങ്ങളുടെയും പ്രതികരണം. അതോടെയാണ് ഇത് മോഹൻലാലിനെതിരെയുള്ള ഒരു സംഘടിത നീക്കമാണെന്നുള്ള സംശയങ്ങൾ ഉയർന്നത്. താരസംഘടനകളും സിനിമാപ്രവർത്തകരുമൊക്കെ മോഹൻലാലിന് പിന്തുണയുമായി എത്തിയിരിക്കുകയാണിപ്പോൾ.


ഒരു മുൻ നടിയും അവാർഡ് ജേതാവായ സംവിധായകനുമാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു. മോഹൻലാലിനെ താറടിച്ചു കാണിക്കാനുള്ള രണ്ടാമത്തെ ശ്രമമായിരുന്നു ഇതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ദിലീപിനെ തിരിച്ചെടുത്ത കേസിൽ മോഹൻലാലിനെ കുറ്റകരണക്കാൻ ഇവർ ശ്രമിച്ചിരുന്നു. മോഹൻലാലിനെതിരെ നായികമാരെ കൊണ്ട് പ്രസ്‌താവന ഇറക്കാൻ ആയിരുന്നു അവരുടെ പ്ലാൻ എന്നാണ് വാർത്തകൾ പുറത്തു വന്നത്.

എന്നാൽ നടിയും, നിർമ്മാതാവ് സുരേഷ്‌കുമാറിന്റെ ഭാര്യയുമായ മേനക ഈ പ്ലാൻ പൊളിച്ചടുക്കുകയായിരുന്നു. സുഹാസിനി ഉള്‍പ്പടെയുള്ള എട്ട് നായികമാരോടാണ് ഇക്കാര്യത്തെക്കുറിച്ച് ആ സംവിധായകനും മുൻ നായികയും പറഞ്ഞത്. ദിലീപ് വിഷയത്തില്‍ മോഹന്‍ലാലിനെതിരെയുള്ള നീക്കമെന്ന തരത്തിലായിരുന്നു ഇവരോട് കാര്യങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ചപ്പോള്‍ തന്നെ ഇവരില്‍ ചിലര്‍ സംശയനിവാരണത്തിനായി മേനകയെ വിളിച്ചിരുന്നു. അമ്മയില്‍ നടന്ന കാര്യങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ അപ്പോഴാണ് ഇവര്‍ക്ക് മനസ്സിലായത്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ഒരുമിച്ചെടുത്തതാണെന്നും മോഹന്‍ലാലിന്റെ വ്യക്തിപരമായ താല്‍പര്യമല്ല അതെന്നും പലരും മനസ്സിലാക്കിയത് അപ്പോഴാണ്.

മോഹനലാലിനെ സമൂഹമധ്യത്തിൽ നാണം കെടുത്താനുള്ള അവസാന ശ്രമമായിരുന്ന ഭീമ ഹരജി കൂടി പൊളിഞ്ഞതോടെ മോഹൻലാലിന് പിന്തുണ വർദ്ധിക്കുകയും, ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ നാണം കേടുകയുമാണ് ചെയ്‌തത്‌.

Mohanlal gets high support from AMMA and other associations

Abhishek G S :