ദേവാസുരം ചെയ്യില്ലെന്ന് തീരുമാനിച്ച മോഹൻലാലിൻറെ മനസുമാറ്റിയ സംഭവം!

മോഹൻലാലെന്ന നടന്റെ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ദേവാസുരം.ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രം ഇന്നും മലയാളികൾ നെഞ്ചോട് ചേർത്തുവയ്ക്കുന്നു.എന്നാൽ ഐ വി ശശി തന്റെ ദേവാസുരം ചിത്രത്തിനായി മോഹൻലാലിനെ സമീപിച്ചപ്പോൾ ആദ്യം അദ്ദേഹം വിസമ്മതർഹിച്ചിരുന്നു പിന്നീടാണ് സിനിമ ചെയ്യാൻ തയ്യാറാകുന്നത്.സംഭവം ഇങ്ങനെയാണ്..

വിയറ്റനാം കോളനി ലൊക്കേഷനിൽ വെച്ചായിരുന്നു മോഹൻലാലിനെ കാണാൻ ഐ വി ശശി എത്തുന്നത്.
ആദ്യ പകുതിയിൽ വില്ലത്തരങ്ങൾ മാത്രവും രണ്ടാം പകുതിയിൽ മാസ്സും ക്ലാസും ചേർന്ന നായകനുമായി എത്തുന്ന ദേവാസുരത്തിന്റെ കഥ ഐ വി ശശി പറയുന്നു. മറ്റൊരു ആക്ഷൻ ചിത്രത്തിന് സമീപിച്ചപ്പോൾ 2 വർഷത്തേക്ക് ഡേറ്റ് ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞ മോഹൻലാൽ. കഥ കേട്ടപ്പോൾ തന്നെ ചെയ്യാം എന്ന് സമ്മതം അറിയിക്കുകയും ആയിരുന്നു. 1993 ൽ തന്നെ മോഹൻലാൽ നായകനായി എത്തിയ ദേവാസുരം തീയറ്ററുകളിൽ എത്തി.

ഐവി ശശി – രഞ്ജിത്ത് ടീമില്‍ പുറത്തിറങ്ങിയ ‘ദേവാസുരം’ മോഹന്‍ലാല്‍ എന്ന നായകന്റെ പുതിയ മുഖം സമ്മാനിച്ച സിനിമയായിരുന്നു. മലയാള സിനിമ അന്ന് വരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ ട്രാക്കിലുള്ള സിനിമ ഐവി ശശി എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ കയ്യില്‍ ഭദ്രമായിരുന്നു.ഇന്നും മോഹൻലാലിന്റെ വലിയ ആരാധകർ ഉള്ള കഥാപാത്രം ആയിരുന്നു മംഗലശ്ശേരി നീലകണ്ഠൻ തുടരുന്നു. മുല്ലശ്ശേരി രാജഗോപാൽ എന്ന വ്യക്തിയുടെ ജീവിതമാണ് മംഗലശ്ശേരി നീലകണ്ഠൻ എന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തിന് ആധാരമായത്.ആദ്യമൊക്കെ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് പിന്നീട് നായക പദവിയിലേക്ക് ചിര പ്രതിഷ്ഠനേടിയ നടനാണ് മോഹൻലാൽ.അഭിനയിച്ച സിനിമകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടന വിസ്മയം.

mohanlal film devasuram

Vyshnavi Raj Raj :