ലാലേട്ടനെ കെട്ടിപ്പിടിച്ച് ഫഹദ് ഫാസിൽ സ്‌നേഹചുംബനം നൽകുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മോഹൻലാലാണ് ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ‘എടാ മോനെ, ഐ ലൗ യു’ എന്ന ക്യാപ്ഷ്യനോടെയാണ് ചിത്രം പങ്കുവച്ചത്. നിരവധി ആരാധകർ ചിത്രത്തിന് രസകരമായ കമന്റ് പങ്കുവയ്ക്കുന്നു. ജയിലർ സിനിമയിൽ ധരിച്ചിരുന്നതിന് സമാനമായ വസ്‌ത്രത്തിലാണ് മോഹൻലാൽ.
ഇതും ആരാധകർ ഏറ്റെടുത്തു. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽവിരിഞ്ഞ പൂക്കൾ സിനിമയിലൂടെയാണ് മോഹൻലാൽ വെള്ളിത്തിരയിൽ ചുവടുറപ്പിക്കുന്നത്. ഗുരുവിന്റെ മകനൊപ്പം മോഹൻലാലിനെ കണ്ടതിനാൽ പുതിയ സിനിമയ്ക്ക് ഇരുവരും ഒരുമിക്കുകയാണോ എന്ന സന്ദേഹത്തിലാണ് ആരാധകർ. സലാം ബാപ്പു സംവിധാനം ചെയ്ത റെഡ് വൈൻ സിനിമയിൽ മാത്രമാണ് മോഹൻലാലും ഫഹദും ഒരുമിച്ച് അഭിനയിച്ചത്.