പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കി മോഹന്‍ലാല്‍; വൈറലായി വീഡിയോ

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ ഗാരേജിലേയ്ക്ക് പുതിയ അതിഥി കൂടിയെത്തി. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവറാണ് നടന്‍ സ്വന്തമാക്കിയത്. കൊച്ചിയിലെ പുതിയ വസതിയില്‍ വച്ചാണ് മോഹന്‍ലാല്‍ ഡീലര്‍മാരില്‍ നിന്ന് വാഹനം വാങ്ങിയത്.

വാഹനത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങുന്നതിന്റെയും മോഹന്‍ലാല്‍ െ്രെഡവ് ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മോഹന്‍ലാലും പങ്കാളിയായ സുചിത്രയും വീഡിയോയില്‍ ഉണ്ട്. മുതിര്‍ന്ന ഏഴ് പേര്‍ക്ക് ഒരേസമയം സഞ്ചരിക്കാനാകുന്ന വാഹനത്തിന് 33 സെ മീ ടച്ച്‌സ്‌ക്രീന്‍ ആണ് ഉള്ളത്.

ഡീസലിലും പെട്രോളിലും ലഭ്യമായ ഈ വാഹനത്തിന്റെ പല മോഡലുകളുടെ വില 2.38 കോടി മുതല്‍ 4 കോടി വരെയാണ്. 2020 ന്റെ തുടക്കം മുതല്‍ ടൊയോട്ടയുടെ വെല്‍ഫയര്‍ ആയിരുന്നു താരം സ്ഥിരയാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത്.

1.15 കോടിയാണ് ഇതിന്റെ വില. വെല്‍ഫയര്‍ കൂടാതെ ലംബോര്‍ഗിനി ഉറുസ്, ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് ക്ലാസ് തുടങ്ങിയ ആഡംബര കാറുകളും തരത്തിനുണ്ട്.

Vijayasree Vijayasree :