തരുണ്‍ മൂര്‍ത്തിയുടെ മകന്റെ പിറന്നാള്‍ ആഘോഷമാക്കി മോഹന്‍ലാലും എല്‍ 360 അണിയറ പ്രവര്‍ത്തകരും!; വൈറലായി ചിത്രങ്ങള്‍

സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ മകന്റെ പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍. എല്‍ 360 യുടെ സെറ്റില്‍ വെച്ചായിരുന്നു ആഘോഷം. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഷൂട്ടിങ്ങിനിടെ തരുണ്‍ മൂര്‍ത്തിയുടെ മകന്റെ പിറന്നാള്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. തരുണ്‍ മൂര്‍ത്തിയുടെ ഭാര്യയും മറ്റു കുടുംബാംഗങ്ങളും സിനിമയുടെ അണിയറപ്രവര്‍ത്തകരും മകന്റെ പിറന്നാള്‍ ആഘോഷമാക്കാന്‍ എത്തിയിരുന്നു.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ 360ാമത്തെ ചിത്രമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

മോഹന്‍ലാലും ശോഭനയും ഒരുമിച്ച് വീണ്ടും ഒരു സെറ്റില്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇഷ്ടജോഡികള്‍ ഒന്നിക്കുന്നത് സൂപ്പര്‍താരം മോഹന്‍ലാലിന്റേയും ശോഭനയുടെയും ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്.

2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’ ആയിരുന്നു മോഹന്‍ലാല്‍ ശോഭന എന്നിവര്‍ ഒരുമിച്ചെത്തിയ അവസാന ചിത്രം. പുതിയ ചിത്രത്തില്‍ ഒരു സാധാരണക്കാരനായ ടാക്‌സി െ്രെഡവര്‍ ആയിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണ് എല്‍ 360.

Vijayasree Vijayasree :