അതിന്‍റെ കാരണം നിങ്ങളാണ് !! രേഖയ്ക്ക് മോഹന്‍ലാല്‍ നൽകിയത് അപ്രതീക്ഷിത മറുപടി…

അതിന്‍റെ കാരണം നിങ്ങളാണ് !! രേഖയ്ക്ക് മോഹന്‍ലാല്‍ നൽകിയത് അപ്രതീക്ഷിത മറുപടി…

സുധിയും മീനുക്കുട്ടിയും എല്ലാ കാലത്തും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ പ്രണയം വിതറുന്ന ഇഷ്ട ജോഡികളാണ്. വേണു നാഗവള്ളി സംവിധാനം ചെയ്‌ത സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘ഏയ്‌ ഓട്ടോ’ നിരവധി പ്രശസ്‌ത സിനിമകൾക്കൊപ്പം പിടിച്ചു നിന്നാണ് അര്‍ഹിച്ച വിജയം നേടിയെടുത്തത്. അക്കരെ അക്കരെ അക്കരെ, നമ്പർ 20 മദ്രാസ് മെയില്‍, കടത്തനാടന്‍ അമ്പാടി തുടങ്ങിയ വമ്പൻ ചിത്രങ്ങളയിരുന്നു ഏയ് ഓട്ടോ റിലീസ് ചെയ്‌തത്‌.

ആ വര്‍ഷത്തെ മോഹന്‍ലാലിന്‍റെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി ഏയ്‌ ഓട്ടോ മാറുകയും ചെയ്‌തു. സുധിയും മീനുക്കുട്ടിയും തമ്മിലുള്ള പ്രണയം കേരളം ജനത ഏറ്റെടുത്തത് തന്നെ ആയിരുന്നു അതിനു കാരണമായത്. മോഹന്‍ലാലും നടി രേഖയും തന്മയത്വത്തോടെ സ്‌ക്രീനിൽ നിറഞ്ഞപ്പോള്‍ മലയാളികള്‍ക്ക് ലഭിച്ചത് അനുരാഗത്തിന്റെ പുതുസ്പർശമായിരുന്നു.

മോഹന്‍ലാലുമായുള്ള അടുത്ത് നടന്ന ഒരു ടോക് ഷോയ്ക്കിടെ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെ നടി രേഖ മോഹന്‍ലാലിനൊടോപ്പമുള്ള അഭിനയ നിമിഷത്തെക്കുറിച്ച്‌ വാചാലയായി.

“മോഹന്‍ലാല്‍ ആക്ടിംഗ് വളരെ നിഷ്കളങ്കമാണ്. വലിയ വീട്ടിലെ കുട്ടിയെ സുധി സ്‌നേഹിക്കുമ്പോൾ അതിനോടൊപ്പം പ്രേക്ഷകരും ആ കഥാപാത്രത്തെ സ്‌നേഹിച്ചു പോകും. അത് ലാല്‍ സാറിന്റെ അഭിനയത്തിന്റെ മിടുക്കാണ്. ഞാനും ലാല്‍ സാറും തമ്മില്‍ മൂന്നോ നാലോ സിനിമകള്‍ ചെയ്തെങ്കിലും ഈ സിനിമയ്ക്ക് എന്തോ ഒരു മാജിക് ഉണ്ട് അത് എന്താണെന്ന് ഇന്നും അറിയില്ല” – രേഖ പറഞ്ഞു.

“ആ മാജിക് നിങ്ങളാണ്” എന്നായിരുന്നു രേഖയോടുള്ള മോഹന്‍ലാലിന്റെ മറുപടി.


Mohanlal and Rekha in Ey Auto

Abhishek G S :