പെരുമ്പാവൂര്കാരൻ ആൻറണി എങ്ങനെ മോഹൻലാലിൻറെ താങ്ങും തണലുമായി ?

മലയാളികൾ മോഹൻലാലിനെ കണ്ടു തുടങ്ങി കുറച്ച കാലങ്ങൾക്കു ശേഷം തുടങ്ങി ഇന്ന് വരെ അദ്ദേഹത്തിന്റെ താങ്ങും തണലുമായി കൂടെ ഉള്ള ആളാണ് ആന്റണി പെരുമ്പാവൂർ . പണ്ട് മോഹൻലാലിൻറെ ഡ്രൈവറായി അറിയപ്പെട്ട ആന്റണി ഇപ്പോൾ പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ വരെ തലപ്പത്ത് , മലയാളത്തിലെ ആദ്യ 200 കോടി ചിത്രത്തിന്റെ നിർമാതാവെന്ന നിറവിലാണ്. പക്ഷെ ഈ യാത്രയുടെ തുടക്കം പലർക്കും അറിയില്ല.

പഠനത്തിനൊക്കെ ശേഷം പതിനെട്ടാം വയസിൽ ഡ്രൈവറായി ജീവിതം ആരംഭിച്ച ആന്റണി പെരുമ്പാവൂർ ആദ്യമായി മോഹൻലാലിനെ കാണുന്നത് പട്ടണ പ്രവേശം എന്ന സിനിമയുടെ സെറ്റിൽ വച്ചാണ്. സ്വന്തമായി വാങ്ങിയ ജീപ്പുമായി ബോബൻ വർഗീസിന്റെ അവശ്യ പ്രകാരം ഷൂട്ടിങ്ങിനായി എത്തിയതാണ് ആന്റണി .

ഒരു ദിവസം സത്യൻ അന്തിക്കാട് കൊച്ചി അമ്പലമുകളിലെ വീട്ടിൽപ്പോയി മോഹൻലാലിനെ കൊണ്ടുവരാൻ ആന്റണിയോട് പറഞ്ഞു. അന്നാണ് മോഹൻലാലിനെ ആന്റണി ആദ്യമായി നേരിൽ കാണുന്നത് . യാത്രയ്ക്കിടയിൽ ഒരു വാക്ക് പോലും അങ്ങോട്ടോ ഇങ്ങോട്ടോ മിണ്ടിയില്ല. . ലൊക്കേഷനെത്തി കാറിന്റെ ഡോർ തുറക്കാൻ ആന്റണി ചെന്നപ്പോൾ തനിയെ ഡോർ തുറന്നു മോഹൻലാൽ പോകുകയായിരുന്നു. അതിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ പറയുന്നത് ഇങ്ങനെയാണ്.

“പിന്നീടുളള എല്ലാ ദിവസവും ഞാനായിരുന്നു ലാൽ സാറിനെ കൂട്ടാൻ പോയിരുന്നത്. തൊട്ട് അടുത്ത ദിവസം ലൊക്കേഷനിൽ നിന്ന് വിട്ടിലെത്തിയപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു. ആന്റണി ഭക്ഷണം കഴിച്ചോ. ആന്റണിക്കും ഇവിടെ നിന്ന് കഴിക്കാമെന്ന് പറഞ്ഞു. ഇല്ല സാർ സെറ്റിൽ പോയി കഴിച്ചോഴളാം എന്നു പറഞ്ഞ് അന്ന് അവിടെ നിന്ന് ഞാൻ പോയി. എന്റെ പേര് തന്നെ അദ്ദേഹത്തിന് അറിയാം എന്ന് മനസ്സിലായത് അന്നായിരുന്നു.

ആൾകൂട്ടത്തിൽ നിന്ന് കണ്ടെത്തി പിന്നീട് മോഹൻലാലിനെ കാണുന്നത് മൂന്നാം മുറ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ്. അമ്പലമേട്ടിൽവെച്ച് ചിത്രീകരണം നടക്കുമ്പോൾ കൂട്ടുകാരുടെ മുന്നിൽ ആളാകാൻ വേണ്ടി അവരേയും കൂട്ടി ലാൽ സാറിനെ കാണാൻ പോയിരുന്നു. എന്നാൽ നല്ല തിരക്കായതു കൊണ്ട് കാണാൻ സാധിച്ചില്ല. ഉച്ചയ്ക്ക് ഒരു മൂന്ന് മണിയോടെ ഒരു ഒഴിഞ്ഞ കെട്ടിടത്തിനു മുകളിൽ നിന്ന് ഒരാൾ എന്ന് കൈ വീശി വിളിച്ചു. അത് ലാൽ സാറായിരുന്നു. ആൾ കൂട്ടത്തിനിടയിൽ കൂടെ ഓടി ഞാൻ അദ്ദേഹത്തിന്റെ അരുകിൽ എത്തി.

ആ ചിത്രത്തിലും ലാൽ സാറിന്റെ ഡ്രൈവറായി. ഷൂട്ടിങ് തീരുന്നതിനു മുൻപ് തന്നെ അദ്ദേഹം എന്നോട് ചോദിച്ചു കൂടെ വരുന്നുണ്ടോ എന്ന്. എന്നാൽ അന്ന് വാരമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഒപ്പം കൂടുകയായിരുന്നു. ഇത് അന്ന് ആരോടും പറഞ്ഞിരുന്നില്ല. ഷൂട്ടിങ് തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് വീട്ടിൽ ഈ വിവരം പറയുന്നത്. മകനെ സർക്കാർ ഉദ്യോഗസ്ഥനായി കാണണം എന്നായിരുന്നു അപ്പന്റെ ആഗ്രഹം. എന്നാൽ ഈ വിവരം അറിഞ്ഞപ്പോൾ അദ്ദേഹം ഒരേയൊരു കാര്യം മാത്രമാണ് എന്നോട് പറഞ്ഞത്. അദ്ദേഹം വലിയ മനുഷ്യനാണ്. ഈ നിമിഷം വരെ ആ വാക്കുകൾ ഓർത്തുകൊണ്ടാണ് ഞാൻ ലാൽ സാറിനോപ്പം നിൽക്കുന്നത്.ആന്റണി പറയുന്നു.

അന്നും ഇന്നും മോഹൻലാലിൻറെ വിശ്വസ്തനായാണ് ആന്റണി പെരുമ്പാവൂർ നില്കുന്നത് . പിന്നീടിങ്ങോട്ട് കുതിച്ചു പായുകയായിരുന്നു ആന്റണി . സിനിമയിൽ ഒരു രംഗത്ത് മോഹൻലാലിൻറെ ശരീരം നോവിക്കുന്നത് പോലും ആന്റണിക്ക് താങ്ങാൻ സാധികുകില്ലായിരുന്നു.

mohanlal and antony perumbavoor relationship

Sruthi S :