“മി ടൂ വെളിപ്പെടുത്തൽ ചിലർ ഫാഷനായാണ് കാണുന്നത് , മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ല” – മോഹൻലാൽ

“മി ടൂ വെളിപ്പെടുത്തൽ ചിലർ ഫാഷനായാണ് കാണുന്നത് , മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ല” – മോഹൻലാൽ

മി ടൂ ലോക സിനിമയെ മൊത്തത്തിൽ ബാധിച്ചിരിക്കുകയാണ് . എല്ലാവരും തങ്ങൾ നേരിട്ട ലൈംഗീക അതിക്രമങ്ങൾ തുറന്നു പറഞ്ഞു രംഗത്ത് വന്നുകൊണ്ടിരിക്കുന്നു. മലയാളത്തിലും സമാനമായ വെളിപ്പെടുത്തൽ സംഭവിച്ചു. എന്നാൽ മി ടുവിനെ പറ്റി മോഹൻലാലിന് വ്യത്യസ്ത അഭിപ്രായമാണുള്ളത്.

മീ ടു ക്യാംപെയിൻ ഒരു പ്രസ്ഥാനമല്ലെന്നു നടൻ മോഹൻലാൽ. ചിലർ അത് ഫാഷനായി കാണുകയാണെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. അബുദബിയിൽ സിസംബർ ഏഴിന് നടക്കുന്ന പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള ഒന്നാണ് നമ്മൾ ഷോയെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാണ് നമ്മൾ ഷോയിൽ നടൻ ദിലീപ് പങ്കെടുക്കില്ലെന്നും മോഹൻലാൽ പറഞ്ഞു.

mohanlal about me too campaign

Sruthi S :