ആയുർവേദ ചികിത്സയിൽ മോഹൻലാൽ; ചിത്രങ്ങൾ കാണാം

വർഷം തോറും മുടങ്ങാതെ ചെയ്യാറുള്ള ആയുർവേദ ചികിത്സയിൽ നടൻ മോഹൻലാൽ. പെരിങ്ങോട് ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് താരം.

അതേസമയം, മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ന്റ ചിത്രീകരണം വൈകും. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. സെറ്റ് വർക്കുകൾ ഇനിയും പൂര്‍ത്തിയാകാനുണ്ട്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. കൊച്ചിയിലെ പതിനാലു ദിവസത്തെ ഷൂട്ടിനു ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുക.

Noora T Noora T :