കാരണവരായി മോഹൻലാൽ ആന്‍റണി യുടെ മകളുടെ വിവാഹ നിശ്ചയം പൊടിപൊടിച്ചു

അഭിനേതാവായും നിര്‍മ്മാതാവായും മലയാള സിനിമയില്‍ സജീവമാണ് ആന്റണി പെരുമ്പാവൂര്‍. മോഹന്‍ലാലിന്റെ സന്തത സഹചാരിയായ ആന്റണിയെ അറിയാത്തവര്‍ വിരളമാണ്. ദൈവത്തെപ്പോലെയാണ് താന്‍ ലാല്‍ സാറിനെ കാണുന്നതെന്നും മുന്‍പ് ആന്റണി പറഞ്ഞിരുന്നു.
മോഹന്‍ലാലും ആന്റണിയും മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയമായിരുന്നു കഴിഞ്ഞ ദിവസം. ചടങ്ങില്‍ തിളങ്ങിയത് മോഹന്‍ലാലും കുടുംബവുമായിരുന്നു.

മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു.ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ: അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ. വിൻസന്റിന്റെയും സിന്ധുവിന്റെയും മകൻ ഡോ.എമിൽ വിൻസന്റും തമ്മിലുള്ള വിവാഹനിശ്ചയമായിരുന്നു നടന്നത് .അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം.

പൊതുവേദികളിലും മറ്റുമായി അപൂര്‍വ്വമായി മാത്രമേ പ്രണവിനെ കാണാറുള്ളൂ എങ്കിലും ഇപ്പോൾ നിറസാന്നിധ്യമായിരിക്കുകയാണ്. കുര്‍ത്തിയും മുണ്ടുമണിഞ്ഞായിരുന്നു പ്രണവ് എത്തിയത്. അമ്മയ്ക്കും അച്ഛനും പ്രതിശ്രുത വധൂവരന്‍മാര്‍ക്കുമൊപ്പമുള്ള പ്രണവിന്റെ ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുടുംബസമേതമായി മോഹന്‍ലാലിനെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

Noora T Noora T :