നാലുഭാഷകളിൽ പ്രേക്ഷകരുടെ മനം കിഴടക്കിയ ചിത്രമാണ് കാക്കകുയിൽ . കോമഡിക്ക് പ്രാധാന്യം നൽകിയായിരുന്നു ചിത്രം ഒരുക്കിയിരുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കാക്കക്കുയില്‍. പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. മോഹൻലാലിനൊപ്പം മുകേഷും തകർത്തഭിനയിച്ച് കൈയ്യടി നേടി . 2001ല്‍ പുറത്തിറങ്ങിയ കാക്കക്കുയില്‍ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന ചിത്രമാണ്. തിയ്യേറ്ററുകളില്‍ വലിയ വിജയമായ ചിത്രം പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും റീമേക്ക് ചെയ്യുകയുണ്ടായി. കാക്കക്കുയിലിലെ പാട്ടുകളെല്ലാം അക്കാലത്ത് പ്രേക്ഷകരുടെ ഇടയിൽ വലിയ തരംഗമായി മാറിയിരുന്നു. സിനിമയില്‍ എംജി ശ്രീകുമാര്‍ പാടിയ പാട്ടുകളെല്ലാം ഇപ്പോഴുംനിറം മങ്ങാതെ സംഗീതപ്രേമികളുടെ ഇഷ്ട ഗാനങ്ങളായിത്തുടരുന്നു. ചിത്രത്തില്‍ മികച്ച പ്രകടനമാണ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍ തുടങ്ങിയ താരങ്ങളെല്ലാം തന്നെ കാഴ്ചവെച്ചിരുന്നത്. കാക്കക്കുയിലിലെ മോഹന്‍ലാലിന്റെ ഡാൻസ് രംഗങ്ങൾക്കു മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്
അതേസമയം കാക്കകുയിലിലെ മോഹന്‍ലാലിന്റെ ഡാന്‍സിനെ കുറിച്ച് ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. അജയ് നാഥ് എന്ന പ്രേക്ഷകനാണ് കാക്കക്കുയിലില്‍ കാലില്‍ ബാന്‍ഡേജ് കെട്ടി ഡാന്‍സ് ചെയ്ത മോഹന്‍ലാലിനെ്‌റ സമര്‍പ്പണത്തെ കുറിച്ച് എഴുതിയത്. പാടാം വനമാലി എന്ന തരംഗമായ പാട്ടിന്റെ 4കെ പ്രിന്‌റ് അടുത്തിടെ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അജയുടെ വൈറലായ കുറിപ്പ് എത്തുന്നത്.
മലയാള സിനിമയില്‍ എറ്റവും അടിപൊളിയായി ഡാന്‍സ് കളിക്കുന്നത് നമ്മുടെ സ്വന്തം ലാലേട്ടന്‍ ആന്നെന്നും അതില്‍ ആര്‍ക്കും സംശയം ഒന്നും വേണ്ടയെന്നും അജയ് കുറിച്ചിരിക്കുന്നു . റീമാസ്റ്റര്‍ ചെയ്ത 4കെ പാട്ടുകള്‍ കാണുന്നതിനിടെയാണ് ശ്രദ്ധിച്ചത്. പാടാം വനമാലി എന്ന ഗാനത്തില്‍ പ്രധാന നര്‍ത്തകര്‍ എല്ലാം ചെരുപ്പ് ഇല്ലാതെയാണ് ഡാന്‍സ് കളിക്കുന്നത്
ലാലേട്ടനും അങ്ങനെ തന്നെ പക്ഷേ പാട്ടിന്റെ 03.40ല്‍ ലാലേട്ടന്‍ സ്സിപ്പര്‍ ചെരുപ്പ് ഇട്ടാണ് സ്റ്റെപ്പുകള്‍ വെയ്ക്കുന്നത്. പെട്ടെന്ന് ഓര്‍ത്തു ഓ സിനിമയില്‍ ഇതുപോലെ ഉളള ചെറിയ മിസ്‌റ്റേക്കുകള്‍ ഒകെ സാധാരണ അല്ലേ എന്ന്. അങ്ങനെ ബാക്കി കണ്ട് പോയപ്പോഴാണ് വീണ്ടും 05:03ല്‍ കാലില്‍ വലിയ ബാന്‍ഡേജ് വെച്ച് കെട്ടിയാണ് സ്‌റ്റെപ്പുകള്‍ ഇടുന്നത്.
അമിതമായിട്ടുളള ഡാന്‍സ് സ്റ്റെപ്പുകളും ഒപ്പം സ്‌ട്രെയിന്‍ മൂലം കാലിന് മസില്‍ കയറിയതാകമെന്നും . പ്രശ്‌നം എന്താണേലും സ്‌റ്റെപ്പുകള്‍ക്കൊന്നും യാതൊരു വിട്ടുവീഴ്ചയും ഇല്ലായിരുനെന്നും . കാക്കക്കുയില്‍ എന്ന സിനിമയിലെ ഗാനങ്ങളില്‍ എല്ലാം വളരെ അനായാസത്തോടെയാണ് ലാലേട്ടന്‍ നൃത്തം ചെയ്യുന്നതെന്നും അർജുൻ കുറിച്ചിരിക്കുന്നു . 4കെ റീമാസ്റ്ററിംഗിലൂടെ ഒരു കാര്യം കൂടി കണ്ട് പിടിയ്ക്കാന്‍ പറ്റി. യൂടൂബില്‍ പോയി പാട്ട് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകുമെന്നും അർജുൻ കുറിച്ചിരിക്കുന്നു.
മോഹൻലാൽ മുകേഷ് കൂട്ടുകെട്ട് എക്കാലവും പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചിട്ടുണ്ട് അതിനു മറ്റൊരു ഉദാഹരണമാണ് മുഴുനീള കോമഡി ചിത്രമായ ബോയിങ് ബോയിങ്..ഇരുവരും ചേരുമ്പോൾ കാണികൾക്കു കാഴ്ചപ്പൂരത്തിനും ചിരിപൂരത്തിനും മറ്റൊന്നും വേണ്ട തന്നെ .