‘എന്റെ കുഞ്ഞു മകൻ ഇനി കുഞ്ഞല്ല; മകന് പിറന്നാളാശംസകളുമായി മോഹൻലാൽ

പ്രണവിന് പിറന്നാൾ ആശംസകൾ നേർന്ന് അച്ഛൻ മോഹൻലാൽ. ‘എന്റെ കുഞ്ഞു മകൻ ഇനി കുഞ്ഞല്ല. നിനക്ക് പ്രായമാകും തോറും നിന്റെ വളർച്ചയെക്കുറിച്ച് അഭിമാനിക്കാൻ മാത്രമാണ് എനിക്ക് സാധിക്കുന്നതെന്ന് പ്രണവിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മോഹൻലാൽ തന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

താരം ചെന്നൈയിലെ വീട്ടില്‍ വെച്ച്‌ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ചാണ്ജന്മദിനം ആഘോഷിച്ചത്. ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലും കുടുംബവും താമസിക്കുന്നത്.

Noora T Noora T :