അച്ഛനും ചേട്ടനും മാത്രമല്ല തനിക്കും ആക്ഷൻ വഴങ്ങുമെന്ന് തെളിയിച്ച് മോഹൻലാലിന്റെ മകൾ വിസ്മയ. തായ് ആയോധനകല പരിശീലിക്കുന്നതിന്റെ വിസ്മയയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിസ്മയ തന്നെയാണ് പ്രേക്ഷകർക്കായി വീഡിയോ പങ്കുവെച്ചത്
ആക്‌ഷനില്‍ മോഹന്‍ലാലിന്റെ ശരീരഭാഷയെ ഓര്‍മിപ്പിക്കുന്നുണ്ട് വിസ്മയ. മുന്‍പും ആയോധനകലകള്‍ പരിശീലിക്കുന്നതിന്റെ വിഡിയോ വിസ്മയ തന്റെ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ആദ്യ ചിത്രം ആദിയിൽ പാർക്കൗറിലും രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സർഫിങ്ങിലും പ്രണവ് ആക്ഷൻ രംഗങ്ങളിൽ തിളങ്ങിയിരുന്നു