ചെട്ടിക്കുളങ്ങരയ്ക്ക് ചുവട് വെച്ച് വിരേന്ദര്‍ സെവാഗ്

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ മോഹന്‍ലാല്‍ ചിത്രത്തിലെ ഗാനത്തോടൊപ്പം യോഗ ചെയ്ത് ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. “ചെട്ടിക്കുളങ്ങര ഭരണി നാളില്‍” എന്ന റീമിക്‌സ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് സെവാഗ് യോഗ ചെയ്യുന്നത്.

കാലിന്റെ മുട്ട് നിവര്‍ത്താതെ വീടിനുള്ളിലൂടെ കുനിഞ്ഞു നടന്നു പോകുന്ന സെവാഗിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. നേരത്തെ ടിക് ടോക്കില്‍ പങ്കുവച്ച വീഡിയോയാണ് ട്വിറ്ററിലൂടെ സെവാഗ് വീണ്ടും പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു വിരേന്ദര്‍ സെവാഗ്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്.

Noora T Noora T :