നടന വിസ്മയം വാരിക്കൂട്ടിയ റെക്കോർഡുകൾ ഇതാ…

നടന വിസ്മയം എന്ന് കേൾക്കുമ്പോൾ ഒരേയൊരു മുഖം മാത്രമേ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ തെളിഞ്ഞ് വരികയുള്ളു. അത് സാക്ഷാൽ പത്മശ്രീ, ഭരത്, ലഫ്. കേണൽ മോഹൻലാൽ. മലയാള സിനിമയിൽ വില്ലനായി അവതരിച്ച് നാല് പതിറ്റാണ്ടിനിപ്പുറവും നായകനായി തിളങ്ങുന്ന ഒരേയൊരു താരം എന്ന വിശേഷണം മോഹൻലാലിന് മാത്രം അവകാശപ്പെട്ടതാണ്. ദി കംപ്ലീറ്റ്‌ ആകട്ര്‍’ എന്ന വിശേഷണത്തിന് നൂറ് ശതമാനം അർഹൻ. ഇന്ത്യൻ സിനിമയിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ എന്ന സ്ഥാനവും ഈ കലാകാരന് സ്വന്തമാണ്.ഭാവ ഗായകൻ പ്രേം നസീർ മുതൽ മകൻ പ്രണവ് മോഹന്ലാലിനൊപ്പംവരെ അഭിനയിച്ച അനുഗ്രഹീത കലാകാരൻ. ആ താര സൂര്യൻ ഉദിച്ചിട്ട് 60 വർഷം പിന്നിട്ടിരിക്കുന്നു. .ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജന്മദിനം മേയ് 21നാണ്. നടന്റെ അറുപതാം പിറന്നാള്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ആഗ്രഹിച്ചെങ്കിലും കോവിഡ് ലോക്ഡൗണ്‍ എല്ലാം തകിടം മറിക്കുകയാണ് ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലും കുടുംബവും. ഭാര്യ സുചിത്രയും മകന്‍ പ്രണവും അദ്ദേഹത്തിനൊപ്പമുണ്ട്. വിസ്മയ വിദേശത്താണ്. ഇത്തവണത്തെ പിറന്നാള്‍ സോഷ്യല്‍ മീഡിയയിലൂടെ ഗംഭീരമാക്കാനുള്ള തിരക്കിലാണ്

300 ലധികം ദിവസങ്ങൾ തിയേറ്ററിലോടിയ ഒന്നിലധികം സിനിമകളിൽ നായകൻ ആയ ഒരേ ഒരു താരമെന്ന റെക്കോര്‍ഡ് മോഹന്‍ലാലിന് സ്വാന്തം. ഒരു വേദിയിൽ ഒരേ സദസിനെ മുൻനിർത്തി 10 കഥാപാത്രങ്ങളായി വേഷമിട്ട ഒരേ ഒരു നടനും അദ്ദേഹമാണ്. സംസ്ഥാന സർക്കാരിന്റെ ഗുഡ് വിൽ അംബാസിഡർ പദവി ഏറ്റവും തവണ ലഭിച്ച നടനാരാണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരവും ഈ പേരാണ്.
പത്മശ്രീയും പത്മഭൂഷണും നേടിയ ഒരേ ഒരു മലയാള നടനും മോഹന്‍ലാലാണ്.സംസ്കൃത സർവ്വകലാശാലയുടെ ഡോക്ടറേറ്റ് നേടിയ ഒരേ ഒരു മലയാള നടനും ഈ താരമാണ്. തുടരെ ഇറങ്ങിയ 3 സിനിമകളുടെ ആകെ കളക്ഷൻ 200 കോടിക്കു മുകളിൽ സ്വന്തമാക്കിയ ഒരേ ഒരു മലയാള നടൻ, ഏറ്റവും കൂടുതൽ സ്റ്റേറ്റ് അവാർഡ് നേടിയ നടൻ, 3 ഗിന്നസ് റെക്കോർഡുകൾ സ്വന്തമായുള്ള ഒരേ ഒരു മലയാള നടൻ ഈ നേട്ടങ്ങളും മോഹന്‍ലാലിന് സ്വന്തമാണ്.

1980 മുതൽ എല്ലാ പതിറ്റാണ്ടിലും ഇൻഡസ്ട്രി ഹിറ്റുള്ള ഒരേ ഒരു താരം, ഏറ്റവും വലിയ ഇനിഷ്യൽ കളക്ഷൻ നേടിയ മലയാള സിനിമയിലെ നായകൻ, ഇന്ത്യൻ മിലിട്ടറിയുടെ ഹോണററി ലെഫ്റ്റനന്റ് കേണൽ പദവി നേടിയ ഇന്ത്യയിലെ ഒരേ ഒരു നടന്‍ ആരാണ്, അതിനുള്ള മറുപടിയും മോഹന്‍ലാലാണ്. ഒരു വർഷം തന്നെ ദേശീയ അവാർഡും സംസ്ഥാന അവാർഡും ഇൻഡസ്ട്രി ഹിറ്റും നേടിയ ഒരേ ഒരു മലയാള നടനും ഈ താരമാണ്.വേൾഡ് തയ്ക്കൊണ്ടോ അസോസിയേഷന്റെ ഹോണററി ബ്ലാക്ക് ബെൽറ്റ് നേടിയ ഒരേ ഒരു സൗത്ത് ഇന്ത്യൻ നടൻ, 25000 ത്തിലധികം പ്രദർശനങ്ങൾ പൂർത്തിയാക്കിയ മൂന്ന് സിനിമകൾ ഉള്ള ഒരേ ഒരു താരം, സിനിമയിൽ വന്നതിനു ശേഷമുള്ള 4 പതിറ്റാണ്ടിലും ദേശീയ അംഗീകാരങ്ങൾ നേടിയ ഒരേ ഒരു നടനും മോഹന്‍ലാലാണ്.

കേരളത്തിലെ ഏറ്റവും വലിയ ആരാധക സംഘടനയുള്ള നടനും താരവും..10 ൽ കൂടുതൽ ഇൻഡസ്ട്രി ഹിറ്റ്‌സ് ഉള്ള ഒരേ ഒരു താരം, ഏറ്റവും കൂടുതൽ ദേശീയ അവാർഡ് നേടിയ മലയാള നടൻ, 100 കോടി ക്ലബ്ബിൽ ഇടം നേടിയ ഒരേ ഒരു മലയാള നടൻ. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമയിലെ നായകനെന്ന റെക്കോര്‍ഡുകളും മോഹന്‍ലാലിന്‍റെ പേരിലാണ്.

mohanlal

Noora T Noora T :