രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ്. ലോക്ക് ഡൗൺ ആരംഭിച്ചതോടെ സിനിമ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നാൽപത് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ആദ്യമായാണ് മോഹൻലാലും മമ്മൂട്ടിയും ഷൂട്ടിംഗ് ഇല്ലാതെ ഇത്രയും ദിവസം ഇരിക്കുന്നതെന്ന് ബി ഉണ്ണികൃഷ്ണൻ.
താൻ അഭിനയിച്ച പ്രശസ്തമായ പല സിനിമകളും ഈ ലോക്ക്ഡൗൺ കാലത്താണ് മോഹൻലാൽ കാണുന്നത്
1990-ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ ‘താഴ്‌വാരം’ അദ്ദേഹം ആദ്യമായി കാണുന്നത് ലോക്ക് ഡൗണിലാണ്. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ഭരതൻ സംവിധാനത്തിൽ എം ടി വാസുദേവൻ നായരുടെ രചനയിൽ ഒരുങ്ങിയ ചിത്രമാണിത്.
mohanlal