മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹൻലാലും; ‘ദിയ ജലാവോ’ ക്യാമ്പയിന് പൂർണ്ണ പിന്തുണയുമായി മോഹൻലാൽ

കൊവിഡ് 19 വൈറസിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകമെങ്ങും. ഇരുപത്തി ഒന്ന് ദിവസത്തേക്ക് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്ന ദിയ ജലാവോ(ഐക്യദീപം) ക്യാമ്പയിന് പിന്തുണയുമായി നടൻ മോഹൻലാൽ.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച(ഏപ്രിൽ 5) രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാനാണ് ആഹ്വാനം ചെയ്തത്. ഇതിന് പിന്തുണയുമായി നടൻ മമ്മൂട്ടി എത്തിയതിന് തൊട്ടുപിന്നാലെയാണ് മോഹൻലാലും എത്തിയിരിക്കുന്നത്. ക്യാമ്പയിന് ആശംസകള്‍ നേര്‍ന്ന മമ്മൂട്ടി എല്ലാവരും പങ്കുചേരണമെന്നാണ് മമ്മൂട്ടി അഭ്യാര്‍ഥിച്ചിട്ടുള്ളത്.

മോദിയ്ക്ക് പൂർണ പിന്തുണയുമായിട്ടാണ് ലാൽ ഫേസ്ബുക് വീഡിയോയിലൂടെ എത്തിയത്. അതെ സമയം തന്നെ പ്രധാനമന്ത്രി കർഫ്യൂ ആഹ്വാനം ചെയ്തിരുന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പിന്തുണ അറിയിച്ച് മോഹൻലാൽ എത്തിയിരുന്നു . കയ്യടിക്കുന്നതിലൂടെ ഉണ്ടാകുന്ന ശബ്ദം വലിയ മന്ത്രം പോലെയാണെന്നും, അതിലൂടെ ബാക്ടീരിയകളും വൈറസുകളും നശിച്ചുപോകുമെന്നുമായിരുന്നു മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് മോഹൻലാൽ പറഞ്ഞത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേർ ലാലിനെതിരെ എത്തിയിരുന്നു. ലാലിൻറെ പരാമർശം സോഷ്യൽ മീഡിയയയിലടക്കം ഏറെ ചർച്ചയ്ക്ക് വഴി വെച്ചിരുന്നു. എന്നാൽ അതൊന്നും തനിയ്ക്ക് പുത്തരിയല്ല എന്ന് തെളിയിച്ച കൊണ്ടാണ് മോഹൻലാൽ വീണ്ടും എത്തിയത്

വീഡിയോയിൽ പങ്കുവെച്ചത് ഇങ്ങനെയാണ് …

രാജ്യം മുഴുവൻ കൊവിഡ് പകര്‍ച്ച വ്യാധിക്കെതിരെ നിശ്ശബ്‍ദ യുദ്ധത്തിലാണ്. ഇതുവരെ ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ മനസ്സോടെ ഏവരും ശത്രുവിനെ തുരത്താനുള്ള യജ്ഞത്തിലാണ്. ഈ പോരാട്ടത്തിൽ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യം മുഴുവൻ ലോക്ഡൗണിലാണ്. ഇന്ന് വൈകീട്ട് 9ന് 9 മിനിറ്റ് ഏവരുടേയും ആത്മാവുകളെ ഉജ്ജ്വലിപ്പിക്കാനായി വിളക്ക് തെളിയിക്കൽ ക്യാമ്പയിൻ നടക്കുകയാണ്. നമ്മുടെ വീടിന് മുമ്പിൽ ഏവരും വിളക്കുകൾ തെളിയിക്കൂ. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെ. എല്ലാ ഇന്ത്യക്കാരും ഒരുമിക്കുന്ന ഈ ഒത്തുചേരലിന് എല്ലാ ആശംസകളും, ഈ വെളിച്ചം നമ്മുടെ മനക്കരുത്തിൻ പ്രതീകമാകട്ടെയെന്നാണ് ലാൽ പറഞ്ഞിരിക്കുന്നത്

ഒരു മയുടെ ദീപത്തിന് വലിയ പിന്തുണയാണ് സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നും ലഭിക്കുന്നത്. ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, ജോയ് മാത്യു, സംവിധായകൻ പ്രിയദർശൻ, ഗായിക കെ.എസ്. ചിത്ര അടക്കമുള്ളവർ കഴിഞ്ഞദിവസം തന്നെ പിന്തുണയുമായി എത്തിയിരുന്നു.

mohanlal

Noora T Noora T :