കൊറോണ ബാധിച്ച് നടൻ മോഹൻലാൽ മരിച്ചു; വ്യാജ വാർത്തയ്ക്ക് പിന്നാലെ നടപടിയ്ക്ക് ഒരുങ്ങി പോലീസ്

കൊറോണ ബാധിച്ച് നടൻ മോഹൻലാൽ മരിച്ചുവെന്ന് വ്യാജ വാർത്ത. ഓള്‍ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെ‍യർ അസോസിയേഷൻ പ്രസിഡന്‍റ് വിമൽ കുമാ‍റാണ് ഇത് സംബന്ധിച്ച കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സമീർ എന്ന വ്യക്തിയാണ് മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉൾപ്പെടുത്തി വ്യാജ വാർത്ത പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെ നപടിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് പൊലീസ്

വിഷയത്തില്‍ മോഹന്‍ലാല്‍ ഫാന്‍സും രംഗത്ത് എത്തിയിട്ടുണ്ട്.

വിമല്‍ കുമാറിന്റെ കുറിപ്പ്…

‘ഇയാളുടെ പേര് സമീര്‍. മലയാള സിനിമയിലെ പ്രിയ നടന്‍ മോഹന്‍ലാല്‍ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മരിച്ച് കിടക്കുന്ന ഫോട്ടോ ഉള്‍പ്പെടുത്തി ”തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു” എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത് ഇയാള്‍ ആണ്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ബഹു. മുഖ്യമന്ത്രി പറഞ്ഞ ഈ അവസരത്തില്‍ ഇയാള്‍ക്ക് എതിരെ വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.’

mohanlal

Noora T Noora T :