40 വർഷത്തെ എന്റെ സിനിമ എല്ലാം ഞാൻ തിരിച്ചു നൽകി…സഹിക്കെട്ട് പൊട്ടിത്തെറിച്ച് മോഹൻലാൽ, കണ്ണീരിൽ സുചിത്ര

മോഹൻലാലിൻറെ ആദ്യ സംവിധാന ചിത്രമാണ് ബറോസ്. എന്നാൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. നിരവധി വിമർശനങ്ങളും ഉയർന്നു. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ത്രിഡി ഫിലിം ആയിരുന്നിട്ടും കുട്ടികള്‍ക്ക് പോലും ഈ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന രീതിയിലായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

അതേസമയം സിനിമയെ വിമര്‍ശിക്കുന്നതിന് മുന്‍പ് അത് കാണണം എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ‘നാല് ദശാബ്ദങ്ങളായി സിനിമയിലുള്ള ആളെന്ന നിലയില്‍, സമൂഹത്തിന് താൻ തിരിച്ചു നല്‍കിയ സിനിമയാണ് ബറോസെന്നും സിനിമ കണ്ടവര്‍ എല്ലാം അത് ആസ്വദിച്ചെന്നും നടൻ പറഞ്ഞു.

എന്നാൽ ഇതുവരെയും സിനിമ കാണാത്തവര്‍ ചിലര്‍ അതിനെ വിമര്‍ശിക്കുകയാണെന്നും സിനിമയെ വിമര്‍ശിക്കുന്നതിന് മുന്‍പ് അതിന്റെ മറ്റ് ചില വശങ്ങള്‍ കൂടെ മനസിലാക്കണമെന്നും മോഹൻലാൽ തുറന്നടിച്ചു.

ബറോസ് എന്ന സിനിമ 400 വര്‍ഷം പഴക്കമുള്ള ആത്മസംരക്ഷകന്റെ കഥയാണ് സംസാരിക്കുന്നതെന്നും പോര്‍ച്ചുഗീസ് നാടോടിക്കഥകളുടെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞിരിയ്ക്കുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

എന്നാൽ ബറോസ് ഒരു ഹോളിവുഡ് സിനിമ പ്രൊഡക്ഷനുകള്‍ ഉപയോഗിക്കുന്ന അത്യാധുനിക സൗകര്യങ്ങളോ ടെക്‌നിക്കുകളോ ഉപയോഗിച്ച് ഒരുക്കിയതാണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല.

സിനിമയ്ക്ക് പരമിതികളുണ്ട്. ബറോസ് എന്ന തന്റെ സിനിമ തീര്‍ത്തും ലളിതമായ പരീക്ഷണവും അസാധാരണമായ കഴിവുള്ള തന്റെ ടീമിന്റെ എളിയ ശ്രമം മാത്രമാണെന്നും മോഹൻലാൽ പറഞ്ഞു.

Vismaya Venkitesh :