പ്രണവും വിസ്‌മയയും ഒരിക്കലും അവരുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തിട്ടില്ലെന്ന് മോഹൻലാൽ. സാക്ഷാൽ നടന വിസ്‌മയം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തില്‍ ആയിരുന്നു ഈ വെളിപ്പെടുത്തൽ.
അതേസമയം അവതാരകൻ മകന്‍ പ്രണവിന്റെ സിനിമയെ കുറിച്ച് എന്താണ് അഭിപ്രായമെന്നും, സിനിമ ചെയ്യുന്നതിന് മുന്‍പ് പ്രണവ് അച്ഛനോട് ഉപദേശം ചോദിക്കാറുണ്ടോ എന്നായിരുന്നു ചോദ്യം.
ഇപ്പോള്‍ അദ്ദേഹം പുതിയ സിനിമയില്‍ ജോയിന്‍ ചെയ്തിട്ടുണ്ടെന്നും പ്രണവ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന ആളലല്ലെന്നും മോഹൻലാൽ പറഞ്ഞു. മാത്രമല്ല ഉപദേശം നല്‍കുന്നതില്‍ താൻ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
ഉപദേശം നല്‍കുക എന്നത് ചെറിയ കാര്യമല്ല. ഉപദേശം നല്‍കാന്‍ മാത്രം വലിയൊരു ആളുമല്ല താൻ. തന്റെ മക്കള്‍ രണ്ടു പേരും അവരുടെ ജീവിതം ആസ്വദിക്കുകയാണെന്നും അതിനുള്ള എല്ലാ സ്വാതന്ത്ര്യവും അവര്‍ക്കുണ്ടെന്നും മോഹൻലാൽ പറയുന്നു. എന്നാൽ ഒരിക്കലും അവർ ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തിട്ടില്ലെന്നും യാത്രകളൊക്കെയായി തിരക്കിലാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.