മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷം കൊച്ചിയില്‍ സംഘടിപ്പിച്ചു. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെഷന്‍ സെന്ററിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. തന്റെ ഫാന്‍സ് അസോസിയേഷനോട് അന്ന് താന്‍ വെച്ച ഏക നിബന്ധന മത്സരം പാടില്ല എന്നത് ആയിരുന്നുവെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. പ്രതിസന്ധിയില്‍ എന്റെ പിള്ളേരുണ്ടാടാ എന്ന താരത്തിന്റെ വാക്കുകള്‍ ആരാധകര്‍ ആരവത്തോടെയാണ് ഏറ്റെടുത്തത്.
നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്റെ സിനിമാ യാത്രയില്‍ വലിയ സ്ഥാനമാണ്. സംഘടന ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയാണ്. നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്തമാണെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഒരുമിച്ച് നില്‍ക്കുമ്പോഴാണ് വളരാനാകുക എന്നും ചടങ്ങില്‍ വ്യക്തമാക്കി. ഏത് പ്രതിസന്ധിയിലും എനിക്ക് വിളിച്ച് പറയാന്‍ എന്റെ മനസ്സില്‍ എന്റെ പിള്ളേരുണ്ടെടായെന്ന് ആവേശത്തോടെ പറഞ്ഞ മോഹന്‍ലാലിന്റെ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്.
മോഹന്‍ലാല്‍ നായകനായി ഇനി പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം നേര് ആണ്. സംവിധായകന്‍ ജീത്തു ജോസഫിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുമ്പോള്‍ ആരാധകര്‍ക്ക് വന്‍ പ്രതീക്ഷകളാണ്. വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ നേരിലെത്തുന്നത്. നേരിനറെ മിക്‌സിംഗും കഴിഞ്ഞു എന്നും ചിത്രം റിലീസിന് പൂര്‍ണമായും തയ്യാറായി എന്നും ഇന്നലെ റിപ്പോര്‍ട്ടായിരുന്നു.
ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്തിനെത്താന്‍ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. നേര് എത്തുക 21നാണ്. ഛായാഗ്രാഹണം സതീഷ് കുറുപ്പ്. സംഗീതം വിഷ്!ണു ശ്യാമും നിര്‍വഹിക്കുന്ന ചിത്രമായ നേരില്‍ മോഹന്‍ലാല്‍ തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകര്‍ കേരളത്തിനു പുറമേ വിദേശത്ത് റിയാദിലും ജിദ്ദയിലും ഒക്കെ ഫാന്‍സ് ഷോ ചാര്‍ട്ട് ചെയ്തിട്ടുണ്ട്.