എന്നെ സൈക്കിളിന്നു പിറകിൽ ഇരുത്തി ലൊക്കേഷനിൽ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോയ, നായകൻ; മോഹൻലാലിനെ കുറിച്ച് രഘു നാഥ്‌

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ . അഭിനയകലയുടെ വിശിഷ്ട പാഠപുസ്തകം കൂടിയാണ് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങളെ ഇത്രമേല്‍ അനായാസമായും സ്വാഭാവികമായും അഭിനയിച്ച് ഫലിപ്പിച്ച ചുരുക്കം ചിലനടന്മാരേ സിനിമാലോകത്ത്തന്നെ ഉള്ളു .

ഇരുപത്തിയെട്ട് വർഷങ്ങൾക്കിപ്പുറം മോഹൻലാലിന്റെ ക്ലാസ് ചിത്രം സ്ഫടികം 4കെ ദൃശ്യമികവോടെ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പുതിയ സാങ്കേതികതയിൽ മോഹൻലാലിന്റെ തോമാച്ചായൻ സ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഈ അവസരത്തിൽ തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പാലേരി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. മോഹൻലാലിന് ഒപ്പമുള്ള ഫോട്ടോ സഹിതം ആയിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

രഘുനാഥ് പാലേരിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഇന്നലെ രോമാഞ്ചം കണ്ടു. ഇന്ന് കുറച്ചു കഴിഞ്ഞ് ക്രിസ്റ്റഫർ കാണും. നാളെ വീണ്ടും സ്ഫടികം കാണും. മറ്റന്നാൾ ഇരട്ട കാണും. അടുത്ത ദിവസം ഞായറാഴ്ച ഒരു യാത്രയുണ്ട് കണ്ണൂരേക്ക് അന്ന് സിനിമാ പ്രാന്തിന് അവധി കൊടുക്കും.
പിറ്റേന്ന് തിങ്കളാഴ്ച്ച മിസ്സായിപ്പോയ വെടിക്കെട്ട് കാണും. ചൊവ്വാഴ്ച്ച തങ്കം കാണും. ബുധനാഴ്ച്ച ഏതാ കാണേണ്ടത്…?
ഒന്നു പറ.

ചിത്രത്തിൽ, കന്മദത്തിൽ കണ്ട, എന്റെ ആദ്യ സിനിമകളിൽ ഒന്നായ നസീമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞൊരു ദിവസം എന്നെ സൈക്കിളിന്നു പിറകിൽ ഇരുത്തി ലൊക്കേഷനിൽ നിന്നും താമസസ്ഥലത്തേക്ക് കൊണ്ടുപോയ, വീണ്ടും സ്പടികത്തിലൂടെ വരുന്ന നായകൻ. ഓർമ്മകൾ അറ്റ് മോസിൽ ഹെഡ്ഫോൺ വെച്ച് കണ്ണടച്ച് ആസ്വദിക്കണം. എന്താ രസം മോനേ.

AJILI ANNAJOHN :