മോഹൻലാൽ അത്ഭുതകരമായ മനുഷ്യൻ ; അദ്ദേഹം ജീവിതം ആഘോഷിക്കുന്നത് പോലെ വേറെ ആരും ഇല്ല;ഓരോ നിമിഷവും എൻജോയ് ചെയ്യുന്നു; മോഹൻലാലിനെ കുറിച്ച് യുവനടിമാർ!

മലയാള സിനിമാ പ്രേമികളെ തൃപ്തിപ്പെടുത്തിയ നായകനാണ് മോഹൻലാൽ. സഹപ്രവർത്തകരോടും ആരാധകരോടുമെല്ലാം വളരെ അടുത്ത ബന്ധമാണ് നടൻ കാത്തു സൂക്ഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ മോഹൻലാൽ തന്റെ ആരാധകർക്കായി ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ പോലും പങ്കുവെയ്ക്കാറുണ്ട്. എല്ലാം വളരെപെട്ടെന്നാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. നടന്റെ വിശേഷങ്ങൾ പങ്കവെയ്ക്കുന്നതിനോടൊപ്പം തന്നെ തന്റെ ആരാധകരുടെ വിശേഷങ്ങളും മോഹൻലാൽ ചോദിച്ച് അറിയാറുണ്ട്.

ലോക്ക് ഡൗൺ കാലത്ത് തന്റെ സഹപ്രവർത്തകരുടെ ക്ഷേമം അന്വേഷിച്ച് താരം രംഗത്ത് എത്തിയിരുന്നു. വീഡിയോ കോളിലൂടേയും ഫോണിലൂടേയുമാണ് താരം തന്റെ സഹപ്രവർത്തകരെ ബന്ധപ്പെട്ടത്. കൂടാതെ കേരളത്തിലെ ജനങ്ങൾക്ക് ഒരു കൈ സഹായവുമായി എത്തുകയും ചെയ്തിരുന്നു. ലാലിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

അടുത്തിടെ പാചക വീഡിയോയുമായും മോഹൻലാൽ എത്തിയിരുന്നു. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരിക്കുന്നത് മോഹൻലാലിനെ കുറിച്ച് യുവതാരങ്ങളായ ലിയോണ ലിഷോയിയുടേയും ശാന്തി പ്രിയയുടേയും വാക്കുകളാണ്.

ലാലേട്ടൻ ജീവിതം ആഘോഷിക്കുന്ന പോലെ വേറെ ആരും ഇല്ല എന്നാണ് ഇവർ പറയുന്നത്. ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരങ്ങൾ പറഞ്ഞ വാക്കുകൾ ഇങ്ങനെ,

“നടൻ വളരെ അത്ഭുതകരമായ മനുഷ്യനാണെന്നാണ് ശാന്തി പ്രിയ പറഞ്ഞത്. ജീവിതത്തിലെ ഒരോ നിമിഷവും ആഘോഷിക്കുന്ന ആളാണ് മോഹൻലാൽ എന്നാണ് ലിയോണ പറയുന്നത്. ജീവിതത്തില ഓരോ നിമിഷവും അദ്ദേഹം ആഘോഷിക്കുകയാണ്. കൂടെയുള്ളവരോടും അദ്ദേഹം പറയാറുണ്ടെന്നും ശാന്തി പ്രിയ പറയുന്നു. ഓരോ സെക്കന്ഡറു താരം എൻജോയ് ചെയ്യുകയാണെന്നും നടി കൂട്ടിച്ചർത്തു. നാടിമാരുടെ വാക്ക് ആരാധകരുടെ ഇടയിൽ വൈറലായിട്ടുണ്ട്. വളരെ കൂളായിട്ടുള്ള വ്യക്തിയാണ് മോഹൻലാൽ.

മോഹൻലാലിന്റെ ദൃശ്യം 2 എന്ന ചിത്രത്തിലൂടെയാണ് ശാന്തി പ്രിയ ബിഗ് സ്ക്രീനിലെത്തിയത്. റിയൽ ലൈഫിൽ വക്കീലായ താരം സിനിമയിലും അഡ്വക്കേറ്റ് കഥാപാത്രത്തെ തന്നെയായിരുന്നു അവതരിപ്പിച്ചത്. ജോർജ്ജ്കുട്ടിയെ കേസിൽ നിന്ന് രക്ഷപ്പെടുന്ന വാക്കിലായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ താരത്തിന് കഴിഞ്ഞിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആമസോൺ പ്രൈമിൽ ഒ.ടി.ടി റലീസായിട്ടാണ് ചിത്രം എത്തിയത്. ചിത്രം വലിയ വിജയം നേടിയിരുന്നു.

നടൻ ലിഷോയിയുടെ മകളാണ് ലിയോണ. കളിക്കളം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ക്യാരക്ടർ റോളിലാണ് നടി അധികവും പ്രത്യക്ഷപ്പെടുന്നത്. ലിയോണയുടെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇഷ്കിലെ കഥാപാത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. മോഹൻലാൽ ചിത്രമായ റാമിൽ ഒരു പ്രധാനകഥാപാത്രത്തെ നടി അവതരിപ്പിക്കുന്നുണ്ട് അശ്വതി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴായിരുന്നു കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ലിയോണ അഭിനയിച്ച നിരവധി ചിത്രങ്ങൾ റിലീസിനായി ഒരുങ്ങുന്നുണ്ട്.

about mohanlal

Safana Safu :