കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്.
ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ കേസിലെ വിചാരണ നടപടികൾ അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.
നേരത്തെ കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയിരുന്നു. കേസിൽ പ്രതിയായ ഒരാൾക്ക് സി ബി ഐ അന്വേഷണം എങ്ങനെയാണ് ആവശ്യപ്പെടാൻ സാധിക്കുകയെന്നാണ് കോടതി ചോദിച്ചത്. കേസ് നീളാനും കാരണമാകും. കേസിൽ എത്രയും പെട്ടെന്ന് വിധി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടയിൽ ഇപ്പോഴിതാ കേസിനെ കുറിച്ച് സംസാരിക്കുകയാണ് ബി ജെ പി നേതാവ് ടി ജി മോഹൻദാസ്.
പ്രതിക്ക് സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ സാധിക്കുന്നതാണ്. എന്നാൽ സി ബി ഐ അന്വേഷണം വന്നാൽ കൂടുതൽ ബുദ്ധിമുട്ടിലേക്ക് ദിലീപ് നീങ്ങിയേക്കുമെന്നും എന്തിനാണ് അത്രയും റിസ്ക് ഏറ്റടെുക്കുന്നത് എന്നാണ് ദിലീപിനോട് കോടതി ചോദിച്ചതെന്നും ടി ജി മോഹൻദാസ് പറഞ്ഞു.
അതേസമയം തന്നെ കോടതിയോട് ദിലീപ് പറയുന്നത് താൻ ഒരു ശതമാനം പോലും കുറ്റം ചെയ്തിട്ടില്ല എന്നാണ്. അതിനാലാണ് തനിക്ക് സി ബി ഐ അന്വേഷണം വേണ്ടതെന്നാണ്. ഇത്രയും കളിച്ചിട്ടും ഒരു റിസൾട്ടും ആയിട്ടില്ല. കഴിഞ്ഞ വർഷം കേസ് അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞതാണെന്നും പക്ഷേ തീർന്നില്ലെന്നും ദിലീപ് പറഞ്ഞു. ഒരു മനുഷ്യനെ ഇങ്ങനെ ദ്രോഹിക്കാൻ പറ്റുമോ? എന്നണുയിരുന്നു ചോദ്യം. സി ബി ഐ വന്നാൽ ആളുകൾക്ക് കുറച്ചൂടെ വിശ്വാസ്യത കൂടുമെന്നും സിബിഐ അന്വേഷിച്ച് കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ നല്ല സർട്ടിഫിക്കറ്റ് കിട്ടുമല്ലോ എന്നുമാണ് ടി ജി മോഹൻദാസ് പറയുന്നത്.
എന്നാൽ അവിടെ മറ്റൊരു കാര്യമുണ്ട്. പലപ്പോഴും കേസ് നീണ്ടുപോകാൻ ദിലീപ് മാത്രമല്ല, അതിജീവിതയും ഒരുപാട് സംഭാവന ചെയ്തിട്ടുണ്ടെന്നും ടി ജി മോഹൻദാസ് തുറന്നടിക്കുന്നു. കോടതിക്കെതിരെ ആരോപണം ഉയർത്തുക, ഇല്ലാത്ത പെറ്റീഷൻസ് ഹൈക്കോടതിക്ക് നൽകുക, ഇതെല്ലാം അതിജീവിത ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതുവഴി ദിലീപ് ഒരുകാലത്തും ഈ കേസിൽ നിന്ന് മോചിതനാകരുത് എന്നതാണ് ചിന്ത. പക്ഷേ ദിലീപിന് എന്തായാലും ശിക്ഷ ലഭിക്കില്ല എന്ന് അവർക്കറിയാം. ആ സാഹചര്യത്തിൽ കേസ് നിരക്കിക്കൊണ്ടു പോകുക എന്നതാണ് ഇവർക്കൊക്കെ ചെയ്യാൻ കഴിയുന്നത്. ഈ വാശി ആർക്കൊക്കെയോ ഉള്ളതായി കേസിന്റെ പ്രൊസീഡിങ്സ് നോക്കിയാൽ മനസിലാകുമെന്നും ടി ജി മോഹൻദാസ് കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 2017 ജൂലൈ 10 നായിരുന്നു നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ദിലീപിനെതിരെ 19 തെളിവുകളുണ്ടെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. അറസ്റ്റിന് പിന്നാലെ ജാമ്യം ലഭികുമെന്ന് ദിലീപ് പ്രതീക്ഷിച്ചെങ്കിലും 85 ദിവസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഒക്ടോബർ 3 നായിരുന്നു ദിലീപിന് ജാമ്യം ലഭിച്ചത്.
അന്ന് മുതൽ കേസുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി 50 ന് മുകളിൽ ഹർജികളാണ് നൽകിയത്. ലക്ഷങ്ങൾ ഫീസായി നൽകി ഇന്ത്യയിലെ തന്നെ പ്രബലരായ വക്കീലൻമാരെ നിയോഗിച്ചായിരുന്നു ദിലീപ് ഈ ഹർജികളെല്ലാം സമർപ്പിച്ചത്. ആദ്യം നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടും , രേഖകൾ ആവശ്യപ്പെട്ടുമെല്ലാം ദിലീപ് ഹർജികൾ നൽകി. പിന്നീട് പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കുറ്റവിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയിലെത്തിയത്. ഈ വിടുതൽ ഹർജി പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് പിൻവലിക്കുകയായിരുന്നു.