ലാൽ, ഷൂട്ടിങ് കഴിഞ്ഞ് അവശനായി എന്റെ മടിയിൽ തലവെച്ച് കിടന്ന് ഉറങ്ങിയിട്ടുണ്ട്; ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരിനെ ഞാനാണ് വിളിച്ച് ഏർപ്പാടാക്കി കൊടുത്തത്; മോഹൻലാലിന്റെ മുൻ ഡ്രൈവർ

മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.

ഇപ്പോഴിതാ 28 വർഷം അദ്ദേഹത്തോടൊപ്പം ഡ്രൈവറായി ഉണ്ടായിരുന്ന മോഹനൻ നായർ അടുത്തിടെ മോഹൻലാലിനെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. ഇത്രയും വർഷങ്ങൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു എങ്കിലും തന്റെ ഈ വാർദ്ധക്യകാലത്തിൽ അദ്ദേഹം തന്നെ ഒന്ന് തിരക്കിയത് പോലും ഇല്ലെന്നാണ് മോഹനൻ നായർ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം മനസ് തുറന്നത്.

അദ്ദേഹത്തിന്റെ ഉയർച്ച താഴ്ചകളെല്ലാം നേരിൽ കണ്ടറിഞ്ഞ ആളാണ് ഞാൻ. മോഹൻലാലിന്റെ കുടുംബത്തിനൊപ്പം ഞാൻ 28 വർഷം ഡ്രൈവറായി ഞാൻ ജോലി ചെയ്തിരുന്നു. അങ്ങനെ കൃത്യമായി ശമ്പളമായി ഒന്നും ഞാൻ ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ കൈയ്യിൽ കൊടുത്തിട്ട് അവരാണ് എനിക്ക് കാശ് തന്നിരുന്നത്. ഇപ്പോൾ ഒന്നുമില്ലാതായത് എന്റെ ദോഷമാണെന്നേ പറയാൻ പറ്റൂ.

എറണാകുളത്ത് ഹോട്ടലിൽ ജോലി ചെയ്തിരുന്ന ആന്റണി പെരുമ്പാവൂരിനെ ഞാനാണ് വിളിച്ച് ഏർപ്പാടാക്കി കൊടുത്തത്. പിന്നീട് മോഹൻലാൽ എന്നെ ശ്രദ്ധിക്കാതെയായി. ആന്റണിയുടെ, സമയം നല്ലതായിരുന്നു, അതുകൊണ്ട് അയാൾ ഇന്ന് ഇവിടെ വരെ എത്തി. എന്നാൽ അതുപോലെ ആകേണ്ട ആളായിരുന്നു ഞാനും എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. ആന്റണി വന്നതിന് ശേഷം മോഹൻലാലിനും നല്ലതേ ഉണ്ടായിട്ടുള്ളു.

ആന്റണിയും അത്രയും വലിയ കാശുകാരനായി. ഞാനാദ്യം ആന്റണിയെ പരിചയപ്പെടുമ്പോൾ പമ്മി നിൽക്കുന്ന പയ്യനായിരുന്നു. സംസാരിക്കാൻ പോലും അറിയില്ല. അദ്ദേഹത്തിന്റെ വിശ്വാസം ആണ് ഏറ്റവും ശ്രദ്ധേയം. ലാലിന്, എന്നെയും വിശ്വാസമായിരുന്നു, അദ്ദേഹത്തിന്റെ, ഭാര്യയെയും കുട്ടികളെയും ഒക്കെ ഞാൻ അതുപോലെയാണ് കൊണ്ട് നടന്നിരുന്നത്. ഏത് സമയത്താണെങ്കിലും മോഹൻ ചേട്ടൻ മതി, വേറാരും വേണ്ടെന്ന് അദ്ദേഹം പറയാറുണ്ട്.

ഒരുപക്ഷെ അദ്ദേഹം ഇപ്പോൾ കൂടെയുണ്ടായിരുന്ന പഴയ ആളുകളെ ശ്രദ്ധിക്കാത്തത് സമയം കിട്ടാത്തത് കൊണ്ടാകും. വലിയ തിരക്കുള്ള ആളല്ലേ, അതിൽ സങ്കടമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും ധൈര്യമായി എനിക്ക് അദ്ദേഹത്തെ പോയി കാണാം, ആരാണ് എന്താണെന്ന് ഒന്നും എന്നോട് ആരും ചോദിക്കില്ല.

അങ്ങനെയാണ്, ഞങ്ങളുടെ ബന്ധം. ഇടയ്ക്ക് മോഹൻലാലിനെ, കാണാൻ തോന്നാറുണ്ട്. മോഹൻലാൽ ഒരൊറ്റ സെക്കൻഡ് എന്നെ നോക്കിയാൽ എന്റെ ജീവിതം മാറും. പക്ഷേ നോക്കത്തില്ല. നീ ഇങ്ങ് വാ എന്ന് പറഞ്ഞ് ഒരിക്കൽ അമ്മ വിളിച്ചിരുന്നു. പക്ഷേ പോയില്ല. ഇപ്പോഴും മോഹൻലാലിനെ ഓർത്താൽ കരച്ചിൽ വരും. അത്രത്തോളം ബന്ധമായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് അവശനായി എന്റെ മടിയിൽ തലവെച്ച് കിടന്ന് ഉറങ്ങിയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

അതേസമയം, ബാറോസ് എന്ന ചിത്രമാണ് മോഹൻലാലിന്റേതായി പുറത്തെത്തിയ ചിത്രം. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്. റോസ്: ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. 3D യിലാണ് ചിത്രമെത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.

ഫാന്റസി ഴോണറിലാണ് ചിത്രമെത്തിയത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തിയതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിച്ചു. ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിച്ചത്.

Vijayasree Vijayasree :