പാര്‍വ്വതി ഓമനക്കുട്ടന് ശേഷം മിസ് സൂപ്പര്‍ ഗ്ലോബ് വേള്‍ഡ് പുരസ്കാരം കേരളത്തിലെത്തിച്ച് അർച്ചന രവി !!

പാര്‍വ്വതി ഓമനക്കുട്ടന് ശേഷം മിസ് സൂപ്പര്‍ ഗ്ലോബ് വേള്‍ഡ് പുരസ്കാരം കേരളത്തിലെത്തിച്ച് അർച്ചന രവി !!

അർച്ചന രവി, ഈ പേര് ഇപ്പോൾ നമുക്കത്ര സുപരിചിതമല്ല. എന്നാൽ നാളെ നമ്മളൊക്കെ അഭിമാനത്തോടെ ഓർക്കാൻ പോകുന്ന പേരുകളിൽ ഒന്നാകും ഈ പെൺകുട്ടിയുടേത്. പാർവതി ഓമനക്കുട്ടന് ശേഷം മിസ് സൂപ്പര്‍ ഗ്ലോബ് വേള്‍ഡ് പുരസ്കാരം കേളത്തിലെത്തിച്ച് ഒരു സൂചന മാത്രമാണ് അർച്ചന നമുക്ക് നൽകിയിരിക്കുന്നത്.

ശക്തമായ നിലപാടുകൾ കൊണ്ടും ശ്രദ്ധേയയാണ് അർച്ചന. ഈയിടെ മോഡല്‍ മോശം സ്വഭാവക്കാർ ഉണ്ടെന്ന അഭിപ്രായം അർച്ചന പറഞ്ഞിരുന്നു. എന്നാല്‍ ഒരു തരത്തിലുമുള്ള വിട്ടു വീഴ്ച്ചക്കും തയ്യാറാവാതിരുന്നാൽ ഒരു പ്രശ്‌നവുമില്ലെന്നും അർച്ചന വ്യക്തമാക്കി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഡലിംഗിലും അഭിനയത്തിലും സജീവമായ അര്‍ച്ചന രവിയുടെ വെളിപ്പെടുത്തല്‍.

പ്രശസ്തിയിലേക്കെത്താന്‍ വ്യക്തിത്വം വിട്ടുള്ള ഒന്നിനും താന്‍ തയ്യാറായിരുന്നില്ല. ലക്ഷ്യ സ്ഥാനത്ത് എത്തിയ ശേഷം തിരിഞ്ഞ് നോക്കുമ്പോൾ അപമാനമല്ല, അഭിമാനമാണ് തോന്നുന്നത്. വളര്‍ച്ച പതുക്കെ ഉണ്ടായാല്‍ മതി, അതില്‍ തൃപ്‌തയാണെന്നും അര്‍ച്ചന രവി പറയുന്നു.

ജീവിതത്തില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അത്തരം അനുഭവം നേരിടുന്നവര്‍ക്ക് തുറന്ന് പറയാനുള്ള അവസരമാണ് മീ ടൂ. ഇത്തരം തുറന്നു പറച്ചിലുകള്‍ ഭാവിയില്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സഹായകമാവുമെന്നും അര്‍ച്ചന രവി കൂട്ടിച്ചേര്‍ത്തു.

Model Archana about Me Too campaign

Abhishek G S :