മോബ് സീനെ ഏറ്റെടുത്ത് കണക്റ്റ് മീഡിയ

പ്രശസ്ത ഹോളിവുഡ് മാർക്കറ്റിംഗ് ഏജൻസിയായ മോബ് സീനെ ഏറ്റെടുത്ത് പ്രമുഖ മാധ്യമ, വിനോദ കമ്പനിയായ കണക്റ്റ് മീഡിയ. അവതാർ, ഡ്യൂൺ, ഫാസ്റ്റ് & ഫ്യുറിയസ്, കുങ്ഫു പാണ്ട, മിനിയൻസ് തുടങ്ങിയ പ്രമുഖ ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകൾക്കും കാമ്പെയ്നുകൾ ഒരുക്കി പ്രശസ്തരായ മാർക്കറ്റിംങ് ഏജൻസിയാണിത്.

മോഹൻലാൽ നായകനായ വൃഷഭ, ധനുഷ് നായകനായ ഇളയരാജയുടെ ജീവിതകഥ എന്നിവയാണ് കണക്റ്റ് മീഡിയയുടെ പുതിയ സിനിമകൾ. ജുറാസിക് വേൾഡ്, ബാർബി, സ്ട്രേഞ്ചർ തിംഗ്സ്, ദ ലാസ്റ്റ് ഓഫ് അസ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള ഇതിഹാസ സിനിമകളുടെയും സീരീസുകളുടെയും വിജയത്തിലും മോബ് സീനിന് പങ്കുണ്ട്.

കണക്റ്റ് മീഡിയയുമായി ചേരുന്നത് മോബ് സീനിനേ സംബന്ധിച്ച് ആവേശകരമായ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നുവെന്നാണ് മോബ് സീനിന്റെ സഹസ്ഥാപകനും സിഇഒയുമായ ടോം ഗ്രെയ്ൻ പറഞ്ഞത്.

തങ്ങൾ ഒരുമിച്ച്, പുതിയ വിപണികളിലുടനീളം തങ്ങളുടെ വ്യാപ്തി വികസിപ്പിക്കുകയും വിനോദ വിപണന മികവിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുമെന്നാണ് ണക്റ്റ് മീഡിയയുടെ സഹസ്ഥാപകനായ വരുൺ മാത്തൂർ പറഞ്ഞത്.

Vijayasree Vijayasree :