ആ ആഗ്രഹത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നത് ഭാര്യ പ്രിയ ആണ്; കുഞ്ചാക്കോ ബോബന്‍

ഒരുകാലത്ത് സിനിമാ ലോകത്തെ ചോക്ലേറ്റ് നായകനായിരുന്നു കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്‍ സ്റ്റൈലും ലുക്കുമായിരുന്നു അക്കാലത്തെ യുവാക്കളുടെ പ്രധാന ആകര്‍ഷണം. നിറം എന്ന സിനിമയില്‍ ചാക്കോച്ചന്‍ ഉപയോഗിച്ചിരുന്ന ഹീറോ ഹോണ്ടയുടെ സിബിഇസഡ് എന്ന ബൈക്ക് കേരളത്തില്‍ തരംഗമായത് ചാക്കോച്ചന്റെ നിറം എന്ന ചിത്രം ഹിറ്റായതിന് ശേഷമായിരുന്നു. ആ ബൈക്കുമായി യുവ ഹൃദയങ്ങള്‍ കീഴടക്കിയ തനിക്ക് ഇതുവരെയും ഒരു ബൈക്ക് സ്വന്തമായി വാങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍.

അതിനു പ്രധാന തടസ്സമായി നില്‍ക്കുന്നത് തന്റെ ഭാര്യ പ്രിയ ആണെന്നും ചാക്കോച്ചന്‍ പറയുന്നു. തങ്ങളുടെ പ്രണയ വാര്‍ഷിക ദിനത്തില്‍ യമഹയുടെ ഒരു പഴയ ബൈക്ക് വാങ്ങാമെന്ന തന്റെ മോഹത്തിന് ഭാര്യ ഉടക്കിട്ടെന്നും അഭിമുഖത്തിലൂടെ കുഞ്ചാക്കോ ബോബന്‍ പറയുന്നു. ‘നിറം എന്ന സിനിമയില്‍ സിബിഇസഡ് എന്ന ബൈക്ക് തരംഗമായിരുന്നു. പക്ഷേ അതില്‍ ഹീറോയായി അഭിനയിച്ച എനിക്ക് ഇന്നും ഒരു ബൈക്ക് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അതിന്റെ പ്രധാന കാരണം ഭാര്യ പ്രിയയാണ്. ബൈക്ക് ഓടിക്കാന്‍ അവള്‍ സമ്മതിക്കില്ല. ഞങ്ങളുടെ പ്രണയദിന വാര്‍ഷികത്തില്‍ ഒരു പഴയ യമഹ വണ്ടി സ്വന്തമാക്കാന്‍ ഇരുന്നതാണ്. അതിന്റെ വിലയും പറഞ്ഞു സെറ്റ് ചെയ്തിരുന്നു. പക്ഷേ അവസാന നിമിഷം പ്രിയ ഉടക്കിട്ടു അത് വാങ്ങാന്‍ പറ്റാതെയായി’. എന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Noora T Noora T :