വൂള്‍ഫ്’ എന്ന ചിത്രത്തിലെ നടന്‍ ഇര്‍ഷാദിന്‍റെ പ്രകടനത്തെ പ്രശംസിച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. ഇര്‍ഷാദ് എന്ന നടന്‍ ശരിക്കും ഒരു വൈല്‍ഡ് വുള്‍ഫ് തന്നെയാണ് എന്ന് പറയുകയാണ് വിഷ്ണു. ഫേസ്ബുക്കിലൂടെയായിരുന്നു ഇര്‍ഷാദിനെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പ് വിഷ്ണു പങ്കുവെച്ചത്.

‘ഇര്‍ഷാദ് ഇക്കാ, നിങ്ങളിലെ നടന്‍ ശരിക്കും ഒരു വുള്‍ഫ് തന്നെയാണ്. പൂണ്ട് വിളയാടാന്‍ ഒരു അവസരം കിട്ടിയാല്‍ ആക്രമണം അഴിച്ചു വിടുന്നൊരു വൈല്‍ഡ് വൂള്‍ഫ്… കലക്കിയിട്ടുണ്ട്..ട്ടാ, ഇര്‍ഷാദ് ഇക്കയ്ക്കും വുള്‍ഫിന്‍റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍’ എന്നാണ് വിഷ്ണു, ഇര്‍ഷാദിന്‍റെ ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.’
അര്‍ജ്ജുന്‍ അശോകന്‍, സംയുക്ത മേനോന്‍, ഇര്‍ഷാദ് അലി, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ‘വൂള്‍ഫ്’. ചിത്രം ഒടിടി പ്ലാറ്റ്‍ഫോമിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ജി ആര്‍ ഇന്ദുഗോപന്‍്റെ ചെന്നായ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ഷാജി അസീസ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.