മമ്മുട്ടിയെയും മോഹൻലാലിനെയും കണ്ടു പഠിക്കണമെന്ന് പറയാൻ കാരണം ഇതാണ്;മിയ ജോർജ് പറയുന്നു!

ആകാശം വീണാലും താങ്ങിനിർത്താമെന്ന ഊറ്റമുണ്ട് പാലായിലെ കാറ്റിനു പോലുമെന്നാണ് വയ്പ്. കരുത്തും ആഴവുമുള്ള കഥാപാത്രങ്ങളും മൂർച്ചയുള്ള ശബ്ദവുമായി സ്ക്രീനിലെ മിയയും പലപ്പോഴും അങ്ങനെയാണ്. മലയാളത്തിലെ പുതുതലമുറ നടിമാരിലെ എണ്ണം പറഞ്ഞ പേരാണിപ്പോൾ ജിമി ജോർജ് എന്ന മിയ.
അല്‍ഫോണ്‍സാമ്മ എന്ന പരമ്പരയില്‍ മാതാവിന്റെ വേഷത്തിലെത്തി മലയാള സിനിമയിലേക്ക് കയറിയ താരമാണ് മിയ ജോര്‍ജ്. ഒരു സ്മോള്‍ ഫാലിമി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്.മലയാളത്തിലും തമിഴിലും ഒട്ടുമിക്ക സൗത്തിന്ത്യൻ ഭാഷകളിലും നായികയായി തിളങ്ങുകയാണ് മിയ . മലയാളചലച്ചിത്ര സീരിയൽ നടിയാണ് മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ്. മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത് .

അനാർക്കലി,​ പാവാട,​ മെമ്മറീസ്,​ ബ്രദേഴ്സ് ഡേ എന്നിങ്ങനെ ഒരുപിടി നല്ല സിനിമകളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മിയ ജോർജ്. മോഹൻലാൽ,​മമ്മൂട്ടി,​ പൃഥ്വിരാജ് എന്നിങ്ങനെ നിരവധി താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള അവസരവും മിയയെ തേടിയെത്തി. ഇപ്പോഴിതാ നടൻ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

മിസ്റ്റർ ഫ്രോഡ് എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചാണ് താരം മനസ് തുറന്നിരിക്കുന്നത്. യൂണിറ്റിലെ എല്ലാ അംഗങ്ങളോടും ഇടപെടുന്ന വളരെ ഡൗൺ ടു എർത്തായ വ്യക്തിയാണ് മോഹൻലാലെന്ന് മിയ പറയുന്നു.’ഒരു സീൻ എടുക്കുകയാണ്,​ ഞാനൊരു ഡയലോഗ് പറഞ്ഞത് വളരെ പ്ലെയിനായാണ്.അപ്പോൾ ലാലേട്ടൻ അതിന്റെ മോഡുലേഷൻ മാറ്റി എന്നെ പറഞ്ഞ് കേൾപ്പിച്ചു. കേൾക്കുമ്പോൾ അതാണ് ഭംഗി. ഇത് ഇങ്ങനെ ചെയ്യൂ എന്ന് പറയുകയല്ല,​മറിച്ച് ഇങ്ങനെ ചെയ്തുകൂടെയെന്ന് ചോദിക്കുകയേയുള്ളു അദ്ദേഹം’- മിയ പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

എല്ലാവരും ആഗ്രഹിക്കുന്നതല്ലേ അവർക്കൊപ്പം അഭിനയിക്കാൻ. ലാലേട്ടനൊപ്പം മിസ്റ്റർ ഫ്രോഡും മമ്മൂക്കയ്ക്കൊപ്പം പരോളുമാണ് എനിക്കു കോംപിനേഷൻ സീനുണ്ടായിരുന്നത്. അവർക്കൊപ്പം സിനിമകൾ ചെയ്യാൻ അവസരം കിട്ടുമോ എന്നറിയാതെ ഇരിക്കുമ്പോഴാണ് ആ സിനിമകളിലേക്കു വിളിക്കുന്നത്. സീനെത്രയെങ്കിലുമാകട്ടെ, അവർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നു പറയാമല്ലോ എന്ന സന്തോഷത്തിലാണ് ആ സിനിമകളിൽ അഭിനയിച്ചത്. ആ രണ്ടു ലെജൻഡ്സ് ലൈവായി നിൽക്കുന്ന കാലത്ത് ഞാനും ഈ ഇൻഡസ്ട്രിയിൽ ഉണ്ടായിട്ട് അവർക്കൊപ്പം വർക്ക് ചെയ്യാൻ പറ്റിയില്ലെങ്കിൽ പിന്നെന്താ? അതിനു ഭാഗ്യമുണ്ടായി. ഇനിയും അവസരം കിട്ടിയാൽ ചെയ്യും.

മിസ്റ്റർ ഫ്രോഡിൽ. വളരെ ഡൗൺ ടു എർത്തായ, യൂണിറ്റിലെ എല്ലാവരോടും ഇടപഴകുന്ന ലാലേട്ടൻ. ഒരു സീൻ എടുക്കുകയാണ്, ഞാനൊരു ഡയലോഗ് പറഞ്ഞത് വളരെ പ്ലെയിനായാണ്. അപ്പോ ലാലേട്ടൻ അതിന്റെ മോഡുലേഷൻ ഒന്നു മാറ്റി എന്നെ പറഞ്ഞു കേൾപ്പിച്ചു. കേൾക്കുമ്പോൾ അതാണ് ഭംഗി. ഇത് ഇങ്ങനെ ചെയ്യൂ എന്നു പറയുകയല്ല, ഇങ്ങനെ ചെയ്തുകൂടേ എന്നു ചോദിക്കുകയേ ഉള്ളൂ ലാലേട്ടൻ. ഒപ്പം അഭിനയിക്കുന്ന ആർട്ടിസ്റ്റിന്റെ ഡയലോഗ് കറക്ട് ചെയ്തു കൊടുക്കാനുള്ള മനസ്സും ശ്രമവുമൊക്കെ പാഠങ്ങളാണ്.

മമ്മൂക്കയുടെ സഹോദരിയായാണ് പരോളിൽ അഭിനയിച്ചത്. ഷോട്ട് എടുക്കാനുള്ള ഒരുക്കം നടക്കുമ്പോൾ മമ്മൂക്ക എന്നെ വിളിച്ചു. നമുക്ക് ഡയലോഗ് പറഞ്ഞുനോക്കാം എന്നു പറഞ്ഞ് ഞങ്ങൾ പരസ്പരം ഡയലോഗ് പറഞ്ഞു പ്രാക്ടീസ് ചെയ്തു. പിന്നെയും കണ്ടിട്ടുണ്ട് ഷോട്ടിനു മുൻപ് മമ്മൂക്ക മാറിയിരുന്ന് ഡയലോഗ് പറഞ്ഞുപഠിക്കുന്നത്. ഒരു ധ്യാനം പോലെയാണത്. എത്രയോ എക്സ്പീരിയൻസുള്ള ആക്ടറാണ്. അപ്പൊ ഞാനോർത്തിട്ടുണ്ട് അവരൊക്കെ ഒരു സീൻ മനസ്സിൽകയറ്റാനും നന്നായി ചെയ്യാനും എത്രയോ വർക്ക് ചെയ്യുന്നുണ്ട്. നമ്മൾ അതൊക്കെ കണ്ടുപഠിക്കേണ്ടതാണ്.

വിശുദ്ധ അൽഫോൺസാമ്മ എന്ന സീരിയലിൽ കന്യാമറിയത്തിന്റെ വേഷമിട്ട് വെള്ളിത്തിരയിലേക്ക് വന്നയാളാണ് മിയ. നല്ല ഒരു പിടി ചിത്രങ്ങളിലൂടെ മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിൽ ആകമാനം തന്റെ സാന്നിധ്യമറിയിക്കാൻ മിയക്ക് സാധിച്ചിട്ടുണ്ട്. ഫേസ്‌ബുക്കിൽ ഏറ്റവും കൂടുതൽ ഫാൻ ഫോളോവേഴ്‌സുള്ള മലയാളി നടി കൂടിയാണ് മിയ.

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് മിയാ ജോര്‍ജ്ജ്. ചെറിയ റോളുകളില്‍ തുടങ്ങി നായികാ വേഷത്തിലെത്തിയ മിയ ചുരുങ്ങിയ കാലം കൊണ്ടാണ് മലയാളികളുടെ പ്രിയങ്കരിയായത്. ചെയ്തിരിക്കുന്ന ചിത്രങ്ങളിലെല്ലാം മികച്ച അഭിനയം തന്നെയാണ് മിയ കാഴ്ചവച്ചത്.മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ് മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. ചേട്ടായീസില്‍ ബിജുമേനോന്റെ ഭാര്യയായി മുഴുനീളെ വേഷം ചെയ്തതോടെ പിന്നീടങ്ങളോട്ട് മിയയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ടായിരുന്നു.

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഭൂരിഭാഗം നടിമാരും ഗ്ലാമറസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതില്‍ നിന്നൊക്കെ മാറി നില്‍ക്കുന്ന ചില നായിക നടിമാരുണ്ട്, അന്യഭാഷ സിനിമകളില്‍ അഭിനയിച്ചിട്ടും നടി മിയ ജോര്‍ജ്ജിനെ കുട്ടിയുടുപ്പിട്ടു സക്രീനില്‍ കണ്ടിട്ടില്ല,

‘നമ്മള്‍ക്ക് കംഫര്‍ട്ടായിരിക്കുന്ന കാര്യങ്ങള്‍ ചെയ്തു പോകുക എന്നതാണ് എന്റെ രീതി. ചെറിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ എനിക്കതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടാണ്, അത് കൊണ്ട് തന്നെ ഗ്ലാമറസ് വേഷങ്ങളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല’, അടുത്തിടെ ഒരു ടിവി ടോക് ഷോയിലാണ് മിയ സെക്സിയായ അഭിനയം താല്‍പര്യമില്ലെന്ന് പങ്കുവെച്ചത്.

miya talk about mammootty and mohanlal

Sruthi S :