എന്ത് കൊണ്ട് പൃഥ്വിരാജ് സ്‌ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കുന്നില്ല ?! മിയ പറയുന്നത് കേൾക്കൂ..

എന്ത് കൊണ്ട് പൃഥ്വിരാജ് സ്‌ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കുന്നില്ല ?! മിയ പറയുന്നത് കേൾക്കൂ..

പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നടൻ പൃഥ്വിരാജ് എടുത്ത തീരുമാനമായിരുന്നു ഇനി മുതൽ സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമകളിൽ അഭിനയിക്കില്ല എന്നത്. ഈ തീരുമാനം അന്നൊരുപാട് കയ്യടികൾ നേടുകയും, ഒരുപാട് പേര് പൃഥ്വിരാജിനെ പ്രശംസിച്ചു ചെയ്തിരുന്നു. എന്നാൽ പൃഥ്വിരാജ് അങ്ങനെയൊരു തീരുമാനം എടുത്തതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി മിയ.

ഇന്ത്യാവിഷനിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മീറ്റ് ദി എഡിറ്റേഴ്‌സ്’ എന്ന പ്രോഗ്രാമിൽ സംസാരിക്കവെ ആയിരുന്നു മിയയുടെ വെളിപ്പെടുത്തൽ. അങ്ങനെയൊരു തീരുമാനമെടുക്കാൻ പൃഥ്വിരാജിന് വോയിസ് ഉണ്ടെന്നും, അല്ലെങ്കിൽ അത്രമാത്രം അവസരങ്ങൾ അദ്ദേഹത്തിന് ലഭിക്കുന്നുണ്ടാകാമെന്നും മിയ പറയുന്നു.

പൃഥ്വിരാജിന്റെ ഈ നിലപാടിനോടുള്ള മിയയുടെ അഭിപ്രായം അവതാരകരിലൊരാൾ ചോദിച്ചപ്പോഴായിരുന്നു ഈ ഉത്തരം.

“ചില സംവിധായകർ പറഞ്ഞു കേട്ടിട്ടുണ്ട് അവർ സോഷ്യൽ മെസ്സേജ് നല്കാൻ വേണ്ടിയല്ല, പകരം എന്റർടൈൻമെന്റിനു വേണ്ടിയാണ് സിനിമ എടുക്കുന്നതെന്ന്. ചിലർ ആണെങ്കിൽ രണ്ടും മനസ്സിൽ കണ്ടാണ് സിനിമയെടുക്കുന്നത്. ഓരോരുത്തർക്കും ഓരോ താല്പര്യമാണ്. പൃഥ്വിരാജിന് അങ്ങനെയൊരു തീരുമാനമെടുക്കാൻ കഴിയുന്ന തരത്തിൽ അവസരങ്ങൾ കിട്ടുന്നുണ്ടാകാം. അല്ലെങ്കിൽ അദ്ദേഹത്തിന് അതിനുള്ള വോയിസ് ഉണ്ടാകാം. അതിൽ നിന്നാണ് എല്ലാം ഉരുത്തിരിയുന്നത്.” – മിയ പറയുന്നു.

പൃഥ്വിരാജ് നല്ല ഒരു അഭിനേതാവാണെന്നും, സിനിമ നന്നാകാൻ വേണ്ടി എന്ത് കഷ്ടപ്പാടിനും അദ്ദേഹം തയ്യാറാകുമെന്നും മിയ കൂട്ടിച്ചേർത്തു.

Miya about Prithviraj Sukumaran’s decision

Abhishek G S :