നടി മിയയുടെവിവാഹിതയാകുന്നുവെന്നുള്ള വാർത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന അശ്വിന്‍ ഫിലിപ്പാണ് വരന്‍. ഇപ്പോൾ ഇതാ
വിവാഹ നിശ്ചയ ഫോട്ടോകളാണ് പുറത്ത് വന്നത് . വെള്ള സൽവാറിൽ അതീവ സുന്ദരിയായിട്ടാണ് മിയയെ കാണുന്നത്. വിവാഹ നിശ്ചയ വാര്‍ത്ത പുറത്ത് വന്നതിന് ശേഷം നിരവധി സെലിബ്രിറ്റികളാണ് താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
അൽഫോൺസാമ്മ എന്ന സീരിയലിൽ കന്യാമറിയത്തിന്റെ വേഷമിട്ട് വെള്ളിത്തിരയിലേക്ക് എത്തിയ നടിയാണ് മിയ. നല്ല ഒരു പിടി ചിത്രങ്ങളിലൂടെ മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിൽ ആകമാനം തന്റെ സാന്നിധ്യമറിയിക്കാൻ മിയക്ക് സാധിച്ചിട്ടുണ്ട്.
കോട്ടയം പാലാ സ്വദേശികളായ ജോര്‍ജ്ജിന്റെയും മിനിയുടെയും മകളാണ് മിയ. പാല അല്‍ഫോന്‍സ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും, സെന്റ് തോമസ് കോളേജില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രിയുമെടുത്തു. രാജസേനന്‍ സംവിധാനം ചെയ്ത ഒരു സ്മാള്‍ ഫാമിലിയില്‍ ആദ്യ സിനിമാ വേഷം. ഡോക്ടര്‍ ലൗ, ഈ അടുത്ത കാലത്ത് എന്നീ സിനിമകള്‍ക്കുശേഷം ചേട്ടായീസ് എന്ന സിനിമയിലൂടെയാണ് മിയ നായികയാകുന്നത്.
മെമ്മറീസ്, വിശുദ്ധന്‍, കസിന്‍സ്, സലാം കാശ്മീര്‍, അനാര്‍ക്കലി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. അമരകാവ്യം എന്ന സിനിമയിലൂടെ തമിഴിലുമെത്തിയ മിയ ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ടിഎന്‍എസ്്ഫ്‌എ. അവാര്‍ഡും നേടി. 2015ലെ മംഗളം യൂത്ത് ഐക്കണ്‍ ഫിലിം അവാര്‍ഡും മിയ നേടിയിരുന്നു.