കൂടെ നിൽക്കുന്നവർക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ പോയി ചെന്ന് ചെയ്ത് കൊടുക്കുന്ന ആളാണ്, അത് പരസ്യപ്പെടുത്താത്ത ഒരു ആൾ കൂടിയാണ് ദിലീപേട്ടൻ; മിഥുൻ രമേശ്

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതനാണ് മിഥുൻ രമേശ്. താരത്തിന് ആരാധകർ ഏറെയാണ് അഭിനേതാവായി എത്തിയ മിഥുൻ അവതാരകനായാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. മിഥുനും ഭാര്യ ലക്ഷ്മി ചെയ്യുന്ന വീഡിയോകൾക്കും ആരാധകർ ഒരുപാടാണ്.

സിനിമയിൽ നിന്ന് പെട്ടെന്ന് ബ്രേക്ക് എടുത്ത മിഥുൻ പിന്നീട് ദുബായിൽ ആർജെ ആയി മാറുകയായിരുന്നു. പിന്നീട് ഫ്‌ളവേഴ്‌സ് ടിവിയിലൂടെയാണ് വീണ്ടും മലയാളി പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. മിഥുന്റെ അവതരണശൈലിക്ക് വലിയ ആരാധകവൃന്ദമാണ് ഉള്ളത്. ഇപ്പോഴിതാ ഇപ്പോഴിതാ ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറക്കുകയാണ് മിഥുൻ രമേശ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് നടൻ മനസ് തുറന്നത്.

ദിലീപേട്ടൻ സുഹൃദ് വലയത്തിന് ഭയങ്കര വാല്യൂ കൊടുക്കുന്ന ആളാണ്. കൂടെ നിൽക്കുന്ന ആൾക്കാർക്കെല്ലാവർക്കും വേണ്ടി അവർക്കെന്താണോ വേണ്ടത്, അവർക്കെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ പോയി ചെന്ന് ചെയ്ത് കൊടുക്കുന്ന ആളാണ്. അത് പരസ്യപ്പെടുത്താത്ത ഒരു ആൾ കൂടിയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ള ആളാണ്. എനിക്ക് ബെൽസ് പാൾസി വന്ന് നിൽക്കുന്ന സമയത്തും അങ്ങനെയായിരുന്നു.

അതിന്റെ തൊട്ടുമുൻപത്തെ ദിവസം ഞാൻ ദിലീപേട്ടനൊടൊപ്പം ഒരു ജിദ്ദയിൽ ഒരു ഷോ ചെയ്ത് വന്ന് നാലോ അഞ്ചോ ദിവസം ആകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് അറിഞ്ഞയുടനെ രാത്രി എനിക്കൊരു കോൾ വരികയാണ് ദിലീപേട്ടന്റെ. അതിൽ അദ്ദേഹം പറയുകയാണ് നീ ഒന്നും അറിയേണ്ട, എനിക്കൊരു ഡോക്ടറുണ്ട്. നിങ്ങളുടെ അവിടത്തെ ചികിത്സയൊക്കെ നടന്നോട്ടെ. ഞാൻ ഒരാളെ വിടുന്നുണ്ട്.

എന്താണ് കാര്യം എന്ന് അറിയാൻ വേണ്ടിയിട്ടാണ് പറഞ്ഞ് പുള്ളി ഒരു ഡോക്ടറെ വിട്ടു. നിനക്ക് ഒന്നും ആവേണ്ട, എന്റെ ഒരു ആശ്വാസത്തിന് വേണ്ടിയിട്ടാണ് എന്നാണ് ദിലീപേട്ടൻ പറഞ്ഞത്. അതിന് ശേഷം ഫുൾടൈം ആരെ കൊണ്ടെങ്കിലും വിളിപ്പിക്കുകയോ അല്ലെങ്കിൽ പുള്ളി തന്നെ വിളിക്കുകയോ ചെയ്യുമായിരുന്നു. ആ ഒരു എപ്പിസോഡിൽ കൂടെയുണ്ടാകുക എന്ന് പറയുന്ന സംഭവമുണ്ടല്ലോ.

അത് ഭയങ്കര ഇംപാക്ട്ഫുൾ ആയിരുന്നു. ദിലീപേട്ടനോട് ഒരുപാട് അറ്റാച്ച്‌മെന്റ് ഉണ്ട്. സൗഹൃദങ്ങൾ എന്ന് പറയുമ്പോൾ ചാക്കോച്ചൻ, ജോജു, ടൊവിനോ, മഞ്ജു ചേച്ചി എന്നിവരോടൊക്കെയാണ് ഏറ്റവും അടുത്ത സുഹൃത്തുക്കൾ എന്ന് പറയാവുന്നത് എന്നും മിഥുൻ രമേശ് അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു.

2023ലാണ് മിഥുന് ബെൽസ് പാൾസി എന്ന രോഗം ബാധിച്ച് നടൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. തിരുവനന്തപുരത്തായിരുന്നു ചികിത്സ. ചിരിക്കുന്ന സമയത്ത് മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞുപോകുന്ന അവസ്ഥയാണുള്ളതെന്നും മിഥുൻ പറഞ്ഞിരുന്നു.

എനിക്ക് ബെൽസ് പാൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ടെന്നുമാണ് മിഥുൻ പറഞ്ഞത്.

മുഖം ഒരു വശത്തേക്ക് കോടുന്ന അസുഖമാണ് ബെൽസ് പാൾസി എന്ന് പറയുന്നത്. യുഎസിൽ ഏകദേശം 40,000 പേർക്ക് ഓരോ വർഷവും ബെൽസ് പാൾസി ഉണ്ടാകുന്നുതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ രോ?ഗം സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. ഇത് സാധാരണയായി 15 നും 60 നും ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ട് വരുന്നത്.

വിവിധ വൈറസുകൾ ഈ രോഗത്തിന് കാരണമായേക്കാം.വീക്കം മുഖത്തെ പേശികളെ നിയന്ത്രിക്കുന്ന നാഡിയിൽ താൽക്കാലികമായി സമ്മർദ്ദം ചെലുത്തുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഈ മർദ്ദം ഞരമ്പിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. വീക്കം കുറയുമ്പോൾ നാഡി വീണ്ടും പ്രവർത്തിക്കാൻ തുടങ്ങും.

Vijayasree Vijayasree :