മൂവായിരം കോടിയും കടന്ന് മിഷന്‍ ഇംപോസിബ്ള്‍ ബജറ്റ്

മൂവായിരം കോടിയും കടന്ന് കുതിക്കുന്ന ബജറ്റ് ഇനി എവിടെച്ചന്ന് നില്‍ക്കുമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ‘മിഷന്‍ ഇംപോസിബ്ള്‍’ ടീം. ഓരോ പുതിയ പതിപ്പും റെക്കോഡുകള്‍ സൃഷ്ടിക്കാറുള്ള ടോം ക്രൂസ് സിനിമപരമ്പരയുടെ എട്ടാം എഡിഷന്റെ ഷൂട്ടിങ് പ്രതിസന്ധിലായതാണ് നിര്‍മാതാക്കളെ വലക്കുന്നത്.

ഷൂട്ടിനുള്ള 250 കോടി രൂപയുടെ മുങ്ങിക്കപ്പലിനേറ്റ തകരാര്‍ കാരണം ഷൂട്ടിങ് ആഴ്ചകളോളം നിലച്ചിരിക്കുകയാണ്.

ഒരു ദിവസം വൈകിയാല്‍ പോലും ചെലവ് കുതിച്ചുയരുന്ന അവസ്ഥയാണ്. 120 അടിയുള്ള മുങ്ങിക്കപ്പല്‍ അമിത ഭാരം കാരണം തകരാറിലാവുകയായിരുന്നു. ഇതോടെ ചിത്രത്തിന്റെ ബജറ്റ് 3,324 കോടിയില്‍ എത്തി.

2023ലെ ‘മിഷന്‍ ഇംപോസിബ്ള്‍ഡെഡ് റെക്കണിങ് പാര്‍ട്ട് വണ്ണി’ന്റെ നേരിട്ടുള്ള തുടര്‍ച്ചയാണ് ചിത്രീകരണം നടക്കുന്ന ചിത്രം. സീനിയര്‍ ഫീല്‍ഡ് ഏജന്റായി ടോം ക്രുസ് അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ക്രിസ്റ്റഫര്‍ മക്വാരി ആണ്.

Vijayasree Vijayasree :