സിനിമാസെറ്റിലെ ലഹരി ഉപയോഗം ഗൗരവകരമായി പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലന്‍!

കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും മേഖലയാണ് സിനിമാമേഖലയെന്ന് നിര്‍മാതാക്കളുടെ ഒരു വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിനിമാസെറ്റിലെ ലഹരി ഉപയോഗം ഗൗരവകരമായി പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു.സിനിമാമേഖല എത്രമാത്രം അധഃപതിച്ചുവെന്നാണ് ഇതു സൂചിപ്പിക്കുന്നത്. എന്തുകൊണ്ട് ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നും മന്ത്രി ചോദിച്ചു.

കഴിഞ്ഞ ദിവസം മലയാള സിനിമാനിര്‍മ്മാതാക്കളുടെ സംഘടന കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനിടയിലാണ് യുവതാരങ്ങള്‍ക്കിടയില്‍ അമിത മയക്കുമരുന്നുപയോഗമുണ്ടെന്ന ആരോപണമുയര്‍ന്നത്.
പുതിയ തലമുറയിലെ എല്ലാവരുമല്ലെന്നും, എന്നാല്‍ ചിലര്‍ അതിനു അടിമകളാണെന്നുമാണ് നിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നത്.

എന്തുകൊണ്ടാണ് പോലീസ് നടപടി എടുക്കാത്തതെന്നും നിര്‍മ്മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തിനിടയില്‍ ചോദിച്ചിരുന്നു. അസോസിയേഷന്‍ നേതാക്കളായ സിയാദ് കോക്കര്‍, എം. രഞ്ജിത്ത് തുടങ്ങിയവര്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത ഈ വാര്‍ത്താസമ്മേളനത്തിലാണ് നടന്‍ ഷെയിന്‍ നിഗമിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

minister a k balan about drug use in shooting locations

Vyshnavi Raj Raj :