മാസ്സ് സ്റ്റൈലിഷ് സിനിമകളുടെ കൂട്ടത്തിൽ നിവിന്റെ മിഖായേൽ – തീയേറ്ററുകളിൽ കയ്യടിയും ആഘോഷവും

വലിയ സ്വീകരണമാണ് തിയേറ്ററുകളിൽ മിഖായേലിനു ലഭിച്ചത്. ആക്ഷനും മാസ്സും സ്‌റ്റൈലും എല്ലാം ചേർന്ന് ഒരു ഒന്നൊന്നര സിനിമയായാണ് മിഖായേലിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. നിവിന്റെ ഒരു സമ്പൂർണ ആക്ഷൻ ചിത്രമായി മാറുകയാണ് മിഖായേൽ .

നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകർ മിഖായേലിനെ വരവേറ്റത്. ഇതുവരെ ചോക്ലേറ്റ് പരിവേഷമണിഞ്ഞ നിവിന്റെ മറ്റൊരു അവതാരം തന്നെ ആയിരുന്നു മിഖായേൽ. പ്രതികാരവും പകയും സംഘട്ടനങ്ങളുമൊക്കെയായി എത്തിയ ചിത്രം തിയേറ്ററിൽ വലിയ ഓളമാണ് സൃഷ്ടിച്ചത് .

‘ഇമോഷന് ഇമോഷൻ, ഫൈറ്റിന് ഫൈറ്റ്, മാസിനു മാസ്’ എന്നു തുടങ്ങിയ ശരാശരി വാണിജ്യ സിനിമയില്‍ പ്രതീക്ഷിക്കുന്ന എല്ലാം കൃത്യമായി തന്നെ ചേർത്തിണക്കപ്പെട്ടിട്ടുണ്ട് സിനിമയിൽ.

പഞ്ച് ഡയലോഗുകാലിലൂടെ തിയേറ്ററുകളിൽ ഓളമുണ്ടാക്കുവാൻ മിഖായേലിനു സാധിച്ചു. ഡയലോഗിന്റെ കെട്ടുറപ്പ് സിനിമയുടെ മുതൽക്കൂട്ട് തന്നെയാണ്. ഒരു വിഷ്വൽ ട്രീറ്റ് എന്ന രീതിയാലാണ് ‘മിഖായേൽ’ ഒരുക്കിയിരിക്കുന്നത്.

വിഷ്ണു പണിക്കർ ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി നിർമ്മിച്ച ഈ ചിത്രം രണ്ടര മണിക്കൂർ തിയേറ്ററുകളിൽ ഓളം സൃഷ്ടിക്കുന്നുണ്ട്. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

mikhael theatre responds

Sruthi S :