നാല് ദിവസം കൊണ്ട് 10 കോടി സ്വന്തമാക്കി മിഖായേൽ.
ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന് നൽകുന്ന സപ്പോർട്ടിന് ജനങ്ങളോട് നന്ദി അറിയിച്ചിരിക്കുകയാണ് മിഖായേൽ ടീം.
തിയേറ്ററുകളിൽ വലിയ ആവേശമുണർത്തിയാണ് മിഖായേൽ എത്തിയത്. നിവിൻ പോളിയുടെയും ഉണ്ണി മുകുന്ദന്റെയും മാസ്സ് പ്രകടനം കാണാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു . ജനുവരി 18 നായിരുന്നു ചിത്രത്തിന്റെ റിലീസ്. മാലാഖയായി എത്തിയ നിവിൻ പോളിയെയും സിനിമയെയും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലീസിനെത്തി ആദ്യ നാല് ദിവസം കൊണ്ട് മിഖായേല്‍ വാരിക്കൂട്ടിയത് പത്ത് കോടിയോളം രൂപയാണ്. സിനിമയുടെ ആഗോളതലത്തിലുള്ള കളക്ഷന്‍ റിപ്പോര്‍ട്ടാണിത്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്. യുഎഇ ജിസിസി സെന്ററുകളിലും സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
കൊച്ചി തിരുവനന്തപുരം മുൾട്ടീപ്ലസ് തീയേറ്ററുകളിൽ നിന്ന് മാത്രമായി തുടർച്ചയായി 4 ലക്ഷം രൂപ ചിത്രം നേടിയെടുത്തു.
mikhael collection report