മാപ്പുപറഞ്ഞുതിനെ മിക സിങ്ങിനേർപ്പെടുത്തിയ വിലക്കുനീക്കി സിനിമ സംഘടനകൾ

ഗായകന്‍ മിക സിങ്ങിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി സിനിമാ സംഘടനകള്‍.
പാകിസ്താനില്‍ സംഗീതപരിപാടി അവതരിപ്പിച്ചതില്‍ ഗായകന്‍ മാപ്പുപറഞ്ഞതിനെത്തുടർന്നാണ് വിലക്ക് നീക്കിയത്. ഇനിയൊരിക്കലും പാകിസ്താനില്‍ സംഗീതപരിപാടി അവതരിപ്പിക്കില്ലെന്ന് ബുധനാഴ്ച മുംബൈയില്‍ പത്രസമ്മേളനത്തില്‍ മിക സിങ് പറഞ്ഞു. സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്ത് പാകിസ്താനില്‍ പോയത് തെറ്റായിപ്പോയെന്ന് അദ്ദേഹം സമ്മതിച്ചു. വളരെ നേരത്തേ ഏറ്റ പരിപാടിയായിരുന്നു ഇതെന്നും ചടങ്ങ് കശ്മീരിലെ പ്രശ്‌നങ്ങളുടെ സമയത്തായത് യാദൃച്ഛികമാണെന്നും അദ്ദേഹം പറഞ്ഞു.

കറാച്ചിയില്‍, മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ഒരു ബന്ധുവിന്റെ കല്യാണച്ചടങ്ങിലാണ് മിക സിങ് പാട്ടുപാടിയത്. കശ്മീരിനെച്ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സമയത്ത് ഗായകന്‍ കറാച്ചിയില്‍ പാട്ടുപാടാന്‍ പോയത് വ്യാപക വിമര്‍ശനത്തിന് വഴിവെച്ചത്.

ഇതേത്തുടര്‍ന്നാണ് ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് തുടങ്ങിയ സംഘടനകള്‍ മിക സിങ്ങിന് വിലക്കേര്‍പ്പെടുത്തിയത്.

mikha singh says sorry

Noora T Noora T :