മിയ ഖലീഫക്കു കൂട്ടായി ഇനി റോബർട്ട് സാൻഡ്ബർഗ് .നിരാശയാണോ ആശംസയാണോ പങ്കുവെക്കേണ്ടത് എന്നറിയാതെ ആരാധകർ

മുന്‍ പോണ്‍ താരവും നടിയുമായ മിയ ഖലീഫയും കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗും ഒന്നിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇരുവരും സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. റോബര്‍ട്ട് അണിയിച്ച മോതിരം മിയ കൈയ്യില്‍ അണിഞ്ഞിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം.


മിയയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിനെക്കുറിച്ച്‌ വിശദമായി പങ്കുവച്ചാണ് റോബര്‍ട്ടിന്റെ പോസ്റ്റ്. ചിക്കാഗോയില്‍ വച്ചാണ് റോബര്‍ട്ട് മിയയെ പ്രപ്പോസ് ചെയ്തത്. ഇരുവരും ഒന്നിച്ചുള്ള അത്താഴവേളയിലാണ് മിയയുടെ കൈയ്യില്‍ റോബര്‍ട്ട് മോതിരമണിയിച്ചത്. വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും താരം സമ്മതിച്ചെന്നുമാണ് റോബര്‍ട്ട് കുറിച്ചിരിക്കുന്നത്.

തന്റെ മനോഹരമായ പ്രപ്പോസല്‍ പ്ലാന്‍ മിയ കുളമാക്കിയതിന്റെ നിരാശയും റോബര്‍ട്ട് പങ്കുവച്ചു. ‘ഭക്ഷ്യയോഗമല്ലാത്ത ചില പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിറച്ച ഒരു ബൗളിലാണ് ഞാന്‍ മോതിരം വച്ചിരുന്നത്. ബൗള്‍ കണ്ടതും അത് രുചിച്ചുനോക്കാനുള്ള ആവേശമായിരുന്നു മിയയ്ക്ക്. മിയയെ അത് കഴിക്കുന്നതില്‍ നിന്ന് തടഞ്ഞശേഷം പെട്ടെന്ന് തന്നെ മോതിരം അണിയിക്കുകയായിരുന്നു ഞാന്‍’, റോബര്‍ട്ട് പറയുന്നു.

സ്വീഡനില്‍ ഷെഫ് ആയി ജോലിചെയ്യുകയാണ് റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗ്. ഇരുവരും വിവാഹിതരാകുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതുമുതല്‍ ആവേശത്തിലാണ് മിയ ആരാധകര്‍. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേര്‍ കമന്റുകള്‍ കുറിച്ചു. മറ്റുചിലരാകട്ടെ പ്രിയതാരം വിവാഹിതയാകുന്നതിന്റെ നിരാശയും പങ്കുവച്ചിട്ടുണ്ട്.

mia khalifa with her husband

Abhishek G S :