മലയാള സിനിമയിലെ നിർമ്മാതാക്കളുടെ അവസ്ഥയെ കുറിച്ച് ഗായകൻ എംജി ശ്രീകുമാർ. മലയാള സിനിമയിൽ ഇന്ന് കാണുന്ന സൂപ്പർ സ്റ്റാറുകളെ ഇന്നത്തെ പദവിയിൽ എത്തിച്ചതിൽ പ്രധാന പങ്കുവഹിച്ചത് അവർ അഭിനയിച്ച സിനിമകളുടെ നിർമ്മാതാക്കളാണെന്ന് എംജി ശ്രീകുമാർ പറഞ്ഞു.
അടുത്തിടെ ആയിരുന്നു നിർമ്മാതാവ് അരോമ മണി അന്തരിച്ചത്. അദ്ദേഹത്തെ അനുസ്മരിച്ച് തന്റെ യൂട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം മലയാളത്തിൽ ഇന്ന് കാണുന്ന പല സൂപ്പർ സ്റ്റാറുകളെയും ആ പദവിയിൽ എത്തിച്ചതിൽ അരോമ മണിക്ക് പങ്കുണ്ടെന്നും പഴയ കാല നിർമ്മാതാക്കൾ ഇന്ന് നേരിടുന്ന പ്രശ്നത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. സൂപ്പർ സ്റ്റാറുകൾ ആരും അവരെ തിരിഞ്ഞു നോക്കാത്ത അവസ്ഥയുണ്ടെന്നും. എംജി തുറന്നുപറഞ്ഞു.
‘പലപ്പോഴും ടോപ്പ് സിംഗറിൽ ഇരിക്കുമ്പോൾ ഒരു കാര്യം പറയാറുണ്ട്. ഒരു പാട്ടിന്റെ മ്യൂസിക്ക് ഡയറക്ടറും ഗായകരെയും രചിയിതാവിനെക്കുറിച്ചുമൊക്കെ എടുത്തു പറയുമെങ്കിലും, ആരാണ് അതിന്റെ പ്രൊഡ്യൂസറെന്ന് ആരും പറയുന്നില്ലെന്നും അത് വല്ലാത്തൊരു വിഷമമുള്ള കാര്യമാണെന്ന് എംജി വ്യക്തമാക്കി.
വർഷങ്ങൾ ഏറെ കഴിഞ്ഞെങ്കിലും ഇപ്പോഴും പണ്ടത്തെ പല നിർമ്മാതാക്കളെയും താൻ കാണാറുണ്ടെന്നും എംജി പറയുന്നുണ്ട്. എന്നാൽ അവരുടെ പേരൊന്നും വെളിപ്പെടുത്തുന്നില്ല.
അവരൊക്കെ ഇപ്പോൾ ഒരു രൂപ പോലും എടുക്കാനില്ലാത്ത അവസ്ഥയിൽ പല സ്ഥലങ്ങളിലും താമസിക്കുന്നുണ്ടെന്നും നമ്മൾ അവരെക്കുറിച്ച് അറിയുന്നില്ലെന്നും താരം പറഞ്ഞു. എന്നാൽ ഇപ്പോഴത്തെ സോ കോൾഡ് സൂപ്പർ സ്റ്റാറുകൾ അവരയൊന്നും സഹായിക്കാൻ പോകുന്നില്ലെന്നും അങ്ങനെ ഒരു അവസരം ഉണ്ടാകുന്നില്ലെന്നുമാണ് എംജി ശ്രീകുയുടെ വാക്കുകൾ.